Latest News

ഓമ്‌നിയുടെ ഓണാഘോഷം പൊന്നോണം 2017 സെപ്റ്റംബര്‍ മൂന്നിന്…. കലാപരിപാടികള്‍ക്ക് പേര് നല്‍കാനുള്ള അവസാന തീയതി ഓഗസ്ററ് 15

2017-06-04 10:02:17am | സന്തോഷ് ജോണ്‍

ഓമ്‌നിയുടെ ഈ വര്‍ഷത്തെ ഓണം പൂര്‍വാധികം ഭംഗിയാക്കി നടത്തുവാന്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ഇയോച്ചന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ 3നു ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ ആണ് ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ പോരായ്മകള്‍ ഉള്‍ക്കൊണ്ട് കൊണ്ട് പിഴവുകള്‍ നികത്തി ഈ വര്‍ഷത്തെ ഓണാഘോഷം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ തീരുമാനിച്ചു.ഓണത്തോടനുബന്ധിച്ച് ഒരു സ്പോര്‍ട്സഡേയും നടത്തുവാന്‍ തീരുമാനമായി. സെക്രട്ടറി ബിനുമാനുവലിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും അനുബന്ധ പരിപാടികളും കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെ വിശദമായ ഒരു രൂപരേഖ തയാറാക്കി . താലപ്പൊലി , ചെണ്ടമേളം , വടംവലി മറ്റ് കലാ കായിക മത്സരങ്ങള്‍ എന്നിങ്ങനെ ഈ വര്‍ഷത്തെ ഓണാഘോഷം പൊടിപൊടിക്കും. കലാപരിപാടികള്‍ക്ക് പേര് നല്‍കേണ്ടവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ബാബു ജോസഫിനെയോ ശ്രീകാന്ത് ഗണപതിയേയോ കോണ്ടാക്ട് ചെയ്യേണ്ടതാണ് .

Babu Joseph -0771982324

Srikanth Ganapathi-07393907300