Latest News

ബെർമിംഗ്ഹാമിൽ ഏഴാമത് വയനാട് സംഗമം ജൂണ്‍ 24ന്

2017-06-05 02:00:12am | ബെന്നി വർക്കി പെരിയപുറം

ബെർമിംഗ്ഹാം: കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ ഏഴാമത് സംഗമം ജൂണ്‍ 24ന് (ശനി) ബെർമിംഗ്ഹാമിൽ വിവിധ പരിപാടികളോടെ നടത്തുന്നു.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ടെസ്ലി വര്‍ക്കിങ് മെന്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍  വച്ചാണ് പരിപാടി. സജി രാമച്ചനാടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍  വൈകിച്ച് ആറു വരെയാണ് പരിപാടികള്‍.

രാജൻ വർഗീസ് ചെയർമാനായ കമ്മിറ്റിയാണ് സംഗമത്തിന് നേതൃത്വം നൽകുക. സംഗമത്തോടനുബന്ധിച്ച് സെമിനാറുകൾ, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, വയനാട് സംഗമം ചാരിറ്റിയുടെ പ്രവർത്തനം വിലയിരുത്തൽ തുടങ്ങിയവ സംഗമത്തിന്‍റെ ഭാഗമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tyseley working men's club
573 warwick Road
Tysely, Birmingham
B11 2EX