Latest News

മനസിനെ തൊട്ടുണർത്തിയ രാഗ വർണങ്ങളായി മഴവിൽ സംഗീതം! വർണങ്ങൾചാലിച്ചു വിൽസ് സ്വരാജും ഡോ. ഫഹദും പിന്നെ മറ്റു ഗായകരും; ചരിത്രമായി മഴവിൽ സംഗീതം അഞ്ചാം വാർഷികം

2017-06-06 02:41:56am |

ലോകമെമ്പാടുമുള്ള  സംഗീത പ്രേമികൾ ഒരിക്കലും  മറക്കാത്ത ദിനമായിമാറി 2017 ജൂൺ  3   , യുകെയിലെ പ്രമുഖ ടൂറിസ്റ്റ്ടെസ്റ്റിനേഷൻസിൽഒന്നായ ബോൺമൗത്തിലെ  കിൻസൺ കമ്മ്യൂണിറ്റി സെന്ററിൽ  എത്തിയ  ഓരോ സംഗീപ്രേമികളുടെ മനസിൽ  മായാത്ത മാരിവില്ലായി മാറി  ഈ മഴവിൽ സംഗീതം  ,മധുവൂറുന്ന  ഈ സംഗീത സായ്ഹാനത്തെ  മനോഹാരിതയാണിയിച്ചതു  പ്രശസ്ത പിന്നണിഗായകന്മാരായ  വിൽസ് സ്വരാജ് , Dr ഫഹദ്, മുപ്പതോളം   യുകെയിലെ  വിവിധഭാഗങ്ങളിലെ  ഗായകരും ഒത്തുചേർന്നപ്പോൾ സംഗീത  പ്രേമികളുടെ  മനസിൽ  ഒരു നവ്യഅനുഭവമായി മാറി  മഴവിൽ സംഗീതം ..  ഈ അഞ്ചാം വാർഷികവേള  ഒരു അത്യ അപൂർവവിരുന്നായി സംഗീതപ്രേമികൾക്കു സമ്മാനിക്കാൻ  മഴവിൽ സംഗീതത്തിന്റെ മുഖ്യശില്പി അനീഷ്ജോർജും  , പത്നി  റ്റെസ്സ്മോൾ  ജോർജും  മറ്റു കമ്മറ്റിഅംഗങ്ങളുടെയും ശ്രമഫലം  ഒത്തുചേർന്നപ്പോൾ  ലോകമെമ്പാടുമുള്ളസംഗീതസായാഹ്നങ്ങളിൽ    രചിച്ചത് ഒരു പുതു പുത്തൻ ചരിത്രം  , കഴിഞ്ഞ ആറുമാസമായുള്ള  ഇവരുടെ  തയാറെടുപ്പുകളാണ്  ഈ സായാഹ്നത്തിനു  കൂടുതൽനിറപ്പകിട്ടേറിയത്..  സംഗീത പ്രേമികൾക്ക് വേണ്ടി  തുടർച്ചയായി ഏഴുമണിക്കൂറുകളോളം മഴവില്ലുവിരിഞ്ഞു നിന്നപ്പോൾ  ഈ നിറങ്ങൾ ആസ്വദിക്കാൻഎത്തിയത്  അഞ്ഞുറോളം കാണികൾ അതും യുകെയുടെ പല ഭാഗങ്ങളിൽ നിന്ന്എത്തിയത്ഈ  മഴവിൽ സംഗീതത്തെ നെഞ്ചിൽ ഏറ്റിയതിന്റെ തെളിവായിരുന്നു  . ഇപ്പോഴുംപുതുമകൾ മാത്രം കൊണ്ടുവരാൻശ്രമിക്കുന്ന മഴവിൽ സംഗീതം  ഈ തവണയും  സംഗീതപ്രേമികൾക്കായി സമർപ്പിച്ചത് ഒരു ഉഗ്രൻ കലാവിരുന്ന് തന്നെ ആയിരുന്നു

.... താള രാഗ ലയങ്ങളുടെ    ഈ  മാസ്മരിക മുഹൂർത്തത്തിൽ  അതിനൊപ്ടൊപ്പംഅലിഞ്ഞു ചേരാനായി  യുകെയുടെ  പല  സ്ഥലങ്ങളിൽ നിന്നുള്ള  കലാകാരന്മാരുടെനൃത്ത നൃത്യങ്ങൾ  ഈ വേളയെ കൂടുതൽ ആനന്ദ പ്രദമാക്കി .ശ്രി  ജോസ് ആന്റണിയുടെ  ഈശ്വരപാർത്ഥനയോടു കൂടി   ആരംഭിച്ച  ചടങ്ങിൽശ്രിമതി സിൽവി ജോസ് , പദ്മരാജ് , ലക്ഷ്മി മേനോൺ , തുടങ്ങിയവർആയിരുന്നുമുഖ്യ  അവതാരകർ  ഇവരുടെ വ്യത്യസ്തമായ അവതരണ  രീതികൾ  സംഗീത പ്രേമികളെയുംകൂടുതൽ ആകർഷിച്ചു  തുടർന്ന് നടന്ന ചടങ്ങിൽ മഴവിൽ സംഗീതത്തിന്റെ

ശ്രി ഡാന്റോ പോൾ മേച്ചേരി  ഏവരെയും സ്വാഗതം ചെയ്തു .. മഴവിൽ സംഗീതത്തിന്റെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രവർത്തനങ്ങളെ വിശിഷ്ടാ അതിഥികൾക്ക്   വളരെ ലളിതമായ ശൈലിയിൽ   അവതരിപ്പിച്ചു ശ്രി ഡാന്റോ പോൾ മഴവിൽ സംഗീതത്തിന്റെ. അമരക്കാരനും ഗായകനുമായ  ശ്രി അനീഷ് ജോർജിന്റെ അധ്യക്ഷതയിൽ   അനുഗ്രഹീത കലാകാരന്മാരായ ശ്രി. വിൽസ് സ്വരാജ് , Dr . ഫഹദ് ,  യുക്മ നാഷണൽ സെക്രട്ടറിശ്രി. റോജിമോൻ വര്ഗീസ് , നടനും , ഗാനരചയിതാവും , കലസാംസ്കാരിക രാഷ്ട്രീയവേദികളിൽ സുപരിചിതനായ  ശ്രി സി എ ജോസഫ് എന്നിവർ ചേർന്ന് ഈ സായാഹ്നംഉത്ഘാടനം ചെയ്തു , ഉത്ഘാടനത്തെ തുടർന്ന് ശ്രി വിൽസ് സ്വരാജ് , DR . ഫഹദ്,  ശ്രിറോജിമോൻ , ശ്രി സി എ ജോസഫ്  ഈനിവർക്കൊപ്പം മഴവിൽസംഗീതത്തിന്റെമുഖ്യ ശില്പി അനീഷ് ജോർജും , റ്റെസ് മോൾ ജോർജും , കമ്മറ്റി അംഗങ്ങളയ ശ്രിഡാന്റോ പോൾ മേച്ചേരി ശ്രി കെസ് ജോൺസൻ എന്നിവർ ചേർന്ന് ഭദ്ര ദീപംതെളിയിച്ചു.  തുടർന്ന് നടന്ന സംഗീത വിരുന്നിൽ  യുകെയിൽ ആദ്യമായിമലയാളത്തിന്റെസ്വന്തം സംഗീത സംവിധായകൻ ശ്രി രവീന്ദ്രൻ മാഷിന് ' പ്രണാമം'  അർപ്പിച്ചുകൊണ്ട്  ശ്രി വിൽസ് സ്വര്ജും , DR ഫഹദുംചേർന്ന്പുഷ്പാർച്ചന അർപ്പിച്ചു കൊണ്ട്    രവീന്ദ്രൻ മാഷിന്റെ ഹിറ്റ് ഗാനങ്ങളായസമുഹൂർത്തമായി  , രാമകഥ , ഹരിമുരളീരവം  , പ്രമദവനം എന്നിവ ആലപിച്ചപ്പോൾനിലക്കാത്ത കൈയടിയുമായി സംഗീത ആസ്വാദകർ പിന്തുണയേകി   അതിനെ തുടർന്ന്മഴവിൽസംഗീതത്തിന്റെ  ശില്പിയായ  ശ്രി അനീഷ് ജോർജിന്റെ മനസ്സിൽ വിരിഞ്ഞുസംഗീത ആസ്വാദകർക്കായി  സമർപ്പിച്ച ' ആഷിഖിഫോർ ഇവർ '  എന്ന ബോളിവുഡ്പ്രണയ കാവ്യം  ശ്രി അനീഷ് ജോർജ് ,  റ്റെസ് മോൾ ജോർജ്  എന്നിവരോടൊപ്പം  DR.  ഫഹദും  ചേർന്നപ്പോൾ  ഒരു പ്രത്യേക അനുഭവമായി  ...

 മനസ്സിലുണരും രാഗ വർണങ്ങളായി'  എന്ന മഴവിൽ സംഗീതം തീം  സോങ്ങിന്പ്രശസ്ത നൃത്തകിയും അധ്യാപികയുമായ ശ്രിമതിജിഷ സത്യൻ  അവതരിപ്പിച്ചദൃശ്യ ആവിഷ്കാരം  വളരെ മനോഹരമായിരുന്നു  കണ്ണഞ്ചിപ്പിക്കുന്ന  ഈ പ്രകടനംഏവരെയുംആകർഷിച്ചു    പ്രശസ്ത കീ ബോര്ടിസ്റ് ശ്രി സന്തോഷ് നമ്പ്യാരാണ്ഈ ഗാനം ചിട്ടപ്പെടുത്തിയത് തുടർന്ന്  മഴവിൽ സംഗീതത്തിന്വേണ്ടി ശ്രിഅനീഷ് ജോർജും  റ്റെസ് മോൾ ജോർജും ചേർന്ന്  ഉപഹാരങ്ങൾ   സമർപ്പിച്ചപ്പോൾമറ്റു കമ്മറ്റി അംഗങ്ങൾ  ചേർന്ന്  ശ്രിസന്തോഷിനെയും ശ്രിമതി ജിഷയെയുംപൊന്നാട അണിയിച്ചു ആദരിച്ചു ...

കുഞ്ഞു ഗായകൻ  മഴവിൽ സംഗീതത്തിലെ  ജെക്ക് ജോർജ്  ശ്രി അനീഷിനൊപ്പംആലപിച്ച  തു മേരാ ദിൽ  തു മേരി ജാൻ  എന്ന  ഗാനംഏവരിലും കൗതുകമുണർത്തി

തുടർന്ന് മറ്റു ഗായകരായ    ശ്രി മനോജ് രാമചന്ദ്രൻ (ന്യൂബറി)  ശ്രിമതി അനുചന്ദ്ര  ( സ്വിൻഡൻ) , ഷാജു ഉതുപ്പ് ( V4U ബാൻഡ്  ലിവർപൂൾ ) , ജിഷ ബിനോയ്( സ്റ്റോക്ക് ഓൺ ട്രെന്റ്)      സത്യനാരായണൻ ( നോർതാംപ്ടൺ)  ഉണ്ണികൃഷ്ണൻ നായർ(( ഗ്രേസ് മേലോഡീസ്  HAMPSHIRE ) ,ഡാനി ഇന്നസെന്റ് , അനൂപ് ശശി , ആൽമഗ്രേസ് ജോൺ , രഞ്ജിത നന്ദകിഷോർ( ശ്രുതിലയ ലണ്ടൻ )              ജോൺസൻ ജോൺ              ( സിയോൺ ഓഡിയോസ്  ഹോർഷം )            സന്ദീപ് കുമാർ ( ബ്രിസ്റ്റോൾ ) ,  ഡെന്ന ജോമോൻ ,( 7 ബീറ്റ്സ് മ്യൂസിക് ബാൻഡ്  ബെഡ്ഫോർഡ് )     സജി ജോൺ ( ഹേവാർഡ് ഹീത്ത് )   , റിസറോമി ( ഡോർചെസ്റ്റർ ) , ജൈമോൻ ജോസഫ്  ( യോവിൽ) ,         ബിനോയ് ജോൺ ( ഹോർഷം ),

അനീഷ ബെന്നി (കാര്ഡിഫ് )   പ്രവീൺ മാത്യു ( നോർത്താംപ്ടൺ) ,   മാത്യു എബ്രഹാം( സൗത്താംപ്ടൺ)  ജോസ്  ആന്റണി ( സാലിസ്ബറി )      അനിതാ ഗിരീഷ് , ശ്രീകാന്ത് ,ബിനോയ് മാത്യു , നേഹ ബിനോയ്  (പൂൾ)  , ദീപ സന്തോഷ് ,  അലൻ ഫിലിപ്പ്  (ബോൺമൗത് ) എന്നീ അതുല്യ പ്രതിഭകളുടെ ഗാനങ്ങൾ സന്ഗീത പ്രേമികളുടെ മനസ്സിൽകുളിർമഴ പെയ്യിച്ചു  .  വിനോദ് നവധാര , സന്തോഷ് നമ്പ്യാർ വിനോദ് നവധാര ,സന്തോഷ് നമ്പ്യാർ എന്നിവർ ചേർന്ന്  നയ്യിക്കുന്ന  ലൈവ് ഓർക്കസ്ട്ര വരുൺമയ്യനാട് , മിഥുൻമോഹൻ , ഷിനോ തോമസ് , സോജൻ എരുമേലി , അനുപമ വസന്ത്എന്നിവർ ചേർന്ന   ലൈവ് ഓർക്കസ്ട്ര  ഈ സംഗീത  സായാഹ്നത്തിന്റെ  ജീവനാഡിആയിരിന്നു ഇവരോടൊപ്പം   ശബ്ദവും  വെളിച്ചവുമായി  ബീറ്റ്സ് ഡിജിറ്റൽയുകെയുടെ   ശ്രി ബിനുജേക്കബും  കൂടി ചേർന്നപ്പോൾ  ആസ്വാദകർക്ക്കണ്ണിനും വിരുന്നും കാതുകൾക്ക്  ഇമ്പവുമായി . .

ബിജു മൂന്നാനപ്പള്ളി ( ബി ടി എം ഫോട്ടോഗ്രാഫി ) രാജേഷ് പൂപ്പാറ( ബെറ്റർ ഫ്രെയിംസ് )ജിനു .സി . വര്ഗീസ് ( ഫോട്ടോജിൻസ്) എന്നിവർ  മഴവിൽ സംഗീതത്തിന്റെ  ഓരോചലനങ്ങളും ക്യാമറകണ്ണുകളിൽകൂടി  ഒപ്പിയെടുത്തു.    വീഡിയോ വിഭാഗം കൈകാര്യം ചെയ്തത്യുകെമലയാളികൾക്കു  ഏറെപരിചിതനായ   ജിസ്മോൻ പോളും,  വെൽസ് ചാക്കോയുമാണ്  മഴവിൽ സംഗീതത്തിന്റെ വർണ്ണമനോഹരങ്ങളായ  പോസ്റ്റർഡിസൈൻചെയ്തിരിക്കുന്നത്  ശ്രി ജെയിൻ ജോസ്ഫ്ഉം (ഡിസൈനേജ് ) മനോഹരമായി സ്റ്റേജ്ഡിസൈൻ ചെയ്തത്   ശ്രി ബോബിഅഗസ്റ്റിന് . ഈ മഴവിൽലെ ഓരോ വർണങ്ങളുംയുകെയിലെ പ്രശസ്ത   ചാനൽ ആയ ഗർഷോം ടി വി  ആണ്  സംപ്രേഷണംചെയ്തത് . ഗർഷോം ടി വിയുടെ  മാനേജിങ് ഡയറക്ടർസജോമോൻ കുന്നേലും , ശ്രി ബിനു ജോർജും സന്നിഹിതരായിരുന്നു  . കെ സ് ജോൺസൻ കൃതജ്ഞത അർപ്പിച്ചു  ...  ഈ സംഗീത സായാഹ്നം  ഒരു     വൻവിജയമായതിന്റെ   ആനന്ദ ലഹരിയിൽആണ് സംഘാടകർ