Latest News

തൃശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാല് ദിനം കൂടി … ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

2017-06-06 04:29:50pm | മധു ഷണ്‍മുഖം

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടത്തപ്പെടുന്ന നാലാമത് തൃശൂര്‍ ജില്ലാ സംഗമത്തിന് ഇനി നാല് നാള്‍ മാത്രം. അറുനൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത തൃശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ അതേപടി പകര്‍ത്തി ജനങ്ങളില്‍ പൂരലഹരി ആക്കിയ ഗ്ലോസ്റ്ററില്‍ കഴിഞ്ഞ തൃശൂര്‍ ജില്ലാ കുടുംബസംഗമത്തിന്റെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുന്ന ജില്ലാ നിവാസികള്‍ നാല് നാള്‍ കഴിഞ്ഞു വരുന്ന സംഗമത്തിന്റെ വളരെയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ബ്രിട്ടനിലെ പലസ്ഥലങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന സ്വന്തം നാട്ടുകാരെ കാണുവാനും സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാകായിക പരിപാടികളും ജില്ലാ നിവാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.