Latest News

യുകെ കെസിഎ കൺവൻഷൻ റാലി മത്സരം കടുപ്പമാകും. വാശിയോടെ യൂണിറ്റുകൾ..

2017-06-06 05:08:06pm | സഖറിയ പുത്തൻകുളം,

ചെൽട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെൽട്ടൻഹാമിലെ റേയ്സ് കോഴ്സ് ജോക്കി ക്ലബിൽ നടത്തപ്പെടുന്ന 16-ാമത് യുകെകെസിഎ കണ്‍വൻഷൻ റാലി മത്സരം വാശിയേറിയതാകും. യുകെകെസിഎയുടെ അൻപത് യൂണിറ്റുകൾ കണ്‍വൻഷൻ ആപ്തവാക്യമായ സഭാ- ''സമുദായ സ്നേഹം ആത്മാവിൽ അഗ്നിയായി ക്നാനായ ജനത'' എന്നതിന്‍റെ അടിസ്ഥാനത്തിൽ റാലി മത്സരത്തിനായി വാശിയോടെ ഒരുങ്ങുകയാണ്.
മൂന്ന് കാറ്റഗറിയായിട്ടാണ് റാലി മത്സരം നടത്തപ്പെടുന്നത്. പ്രൗഢഗംഭീരമായ ജോക്കി ക്ലബിലെ അതിവിശാലമായ മൈതാനത്ത് ഓരോ യൂണിറ്റുകളും രാജകീയമായി അണിനിരക്കും. 16-ാമത് കണ്‍വൻഷന് യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളും ആവേശോജ്വലമായ ഒരുക്കങ്ങളാണ് റാലി മത്സരത്തിനായി നടത്തപ്പെടുന്നത്. ഓരോ യൂണിറ്റിന്‍റെയും കൂട്ടായ്മയും ശക്തിപ്രകടനവുംകൂടിയാണ് യുകെകെസിഎ കണ്‍വൻഷൻ റാലി.

ചെൽട്ടണ്‍ഹാമിലെ ജോക്കി ക്ലബിൽ ജൂലൈ എട്ടിനു രാവിലെ 9നു കണ്‍വൻഷൻ പതാക യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുറി ഉയർത്തുന്നതോടുകൂടി 16-മത് കണ്‍വൻഷനു തുടക്കമാകും. യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുറി ചെയർമാനായയിട്ടുള്ള 16-മത് യുകെകെസിഎ കണ്‍വൻഷനിൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ന്ധട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ, ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫൻ എന്നിവർ പ്രവർത്തിക്കുന്നു.