Latest News

ഓ ഐ സി സി യോഗത്തിൽ മേയർ ഫിലിപ്പ് എബ്രഹാമിന് സ്വീകരണം..വിവിധ കർമ്മ പരിപാടികളുമായി പ്രേവര്തന രംഗത്തു സജീവമാകാൻ ഓ ഐ സി സി തീരുമാനം

2017-06-08 02:29:28am | സുജു ഡാനിയേല്‍

ലണ്ടൻ:ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന്റെ പ്രവർത്തക യോഗം ലണ്ടനിലെ മലബാർ ജങ്ക്ഷൻ ഹോട്ടലിൽ വച്ച് നടന്നു.കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണയ്ക്ക് മുന്നിൽ മൗനം ആദരിച്ചതിനു ശേഷം കൺവീനർ ടി.ഹരിദാസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മേയർ,കൗൺസിലർമാർ,തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഓ ഐ സി സി യുടെ പ്രതിനിധികൾ,നേതാക്കന്മാർ പങ്കെടുത്തു.

ലൈറ്റൻ മേയറും മലയാളിയുമായ ഫിലിപ്പ് അബ്രഹാമിനെ യോഗത്തിൽ കൺവീനർ ടി ഹരിദാസ് ഷാൾ അണിയിച്ചു സ്വീകരിച്ചു.ജോയിന്റ് കൺവീനർ കെ കെ മോഹൻദാസ് സ്വാഗതമാശംസിച്ച യോഗത്തിൽ മുൻ മേയറും ഇപ്പോഴത്തെ കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ് മലയാളി സമൂഹത്തിൽ ഓ ഐ സി സി യുടെ പ്രെവർത്തനം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഊന്നി പറഞ്ഞു.തങ്ങളുടെ ഭാഗത്തു നിന്നുള്ള പൂർണ സഹായവും അവർ വാഗ്ദാനം ചെയ്തു.ന്യൂഹാം കൗൺസിലർ ജോസ് അലക്സാണ്ടർ ഓ ഐ സി സി കൗൺസിലുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയായി മാറണമെന്നും.ആനുകൂല്യങ്ങൾ വിവിധ തലത്തിൽ പ്രേയോജനപ്പെടുത്തണമെന്നും ഉദ്‌ബോധിപ്പിച്ചു. 

ഇതുവരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ യോഗം വിലയിരുത്തി.ഇന്ത്യൻ എംബസ്സിയുടെ കോൺസുലർ സേവനം ആവശ്യമായ മേഖലകളിൽ ഓ ഐ സി സി മുൻകൈയെടുത്തു സന്ദർശനം നടത്താനുള്ള സൗകര്യം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.കൂടുതൽ ആളുകളെ ചേർത്ത് പ്രവർത്തനം വ്യാപിപ്പിക്കുവാനും തീരുമാനമായി.ചടങ്ങിൽ ബേബിക്കുട്ടി ജോർജ്ജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സുജു ഡാനിയൽ, കല്ലമ്പലം ബിജു, സുനു ദത് ,സുനിൽ രവീന്ദ്രൻ,ബിനോ ഫിലിപ്പ്,കെ എസ് ജോൺസൺ,ജവഹർ,മഹേഷ് തുടങ്ങിയവർ ആശംസയർപ്പിച്ചു.സുമലാൽ നന്ദി  രേഖപ്പെടുത്തി