Latest News

പ്രവാസി ക്നാനായക്കാർക്കായി ഡി കെ സി സി യുടെ ലോഗോ മത്സരം , 501 ഡോളർ സമ്മാനം

2017-06-09 07:39:04pm | ബിനീഷ് പെരുമാപ്പാടം
കോട്ടയം രൂപതയുടെ ഗോത്ര തലവനും അതിരൂപതാ മെത്രാ പോലീത്തയായ മാർ മാത്യു മൂലക്കാട്ടിൽ തിരുമേനിയുടെ ദീർഘവീഷണത്തിന്റെ മുന്നോടിയായി ലോകമെംബാടും   വ്യാപിച്ചുകിടക്കുന്ന ക്നാനായ പ്രവാസികൾക്കുവേണ്ടി സംഘടിതമായ ഒരു ക്നാനായ ജനതയെ കെട്ടിപ്പെടുത്ത് പൈതൃകം കാത്ത് സൂക്ഷിക്കുവാനുള്ള സംഘടനയാണ് ഡയ്‌സപറ  ക്നാനായ കത്തോലിക്ക് കോൺഗ്രസ് (DKCC).കാലഘട്ടത്തിന്റെ ആവ ശ്യങ്ങൾകൊത്തുയർന്നു   ക്നാനായ സംഘടനകൾ ഒരേ വർഷം കഴിയും  തോും പുത്തൻ ചിന്തകളും ആശയങ്ങളുമായി സുവർണ്ണനിമിഷങ്ങൾ ചരിത്രത്തിൽ എഴുതി ചേർക്കുവാൻ സാധിച്ചു എന്നുള്ളത് തർക്കമറ്റ കാര്യമാണ്.അതു പോലെ തന്നെലോകമെമ്പാടുമുള്ള  ക്നാനായ പ്രദേശിക സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട്  ഓരോ ക്നാനായക്കാരുടെയും സ്വകാര്യ അഹങ്കാരമായി ഇന്നു് മാറിക്കൊണ്ടിരിക്കുകയാണ് DKCC.ഊർജ്ജസ്വലരായ സംഘാടകർ തന്റെ ക്നാനായ പാരമ്പര്യവും പൈതൃകവും ആർക്കും അടിയറവ് വെയ്ക്കാതെ  നൂറ്റാണ്ടുകളായി കാത്ത് സൂക്ഷിച്ചത് ഞങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കും എന്ന് സംശയ ഭേദമന്യ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് നിങ്ങൾക്കായി ഒരു ലോഗോമത്സരം നടത്തപ്പെടുന്നു.
നിങ്ങൾ ചെയ്യയ്യേണ്ടത് ഇത്രമാത്രം.....
1.unity is our strength endogamy is our tradition 
2.The theme should include global perception and  represent Knanaya.ഇതിൽ അധിഷ്ഠിതമായി ലോഗോ തയ്യാറാക്കി ഈ വരുന്ന ജൂലൈ മാസം 10-)തിയതി(10-07-17)  മുൻപായി dkccglobal@gmail.com എന്ന ഇ മെയിലേക്ക് അയക്കുക. പ്രവാസികളായ ക്നാനായ മക്കൾക്ക് ഇതൊരു മത്സര ബുദ്ധിയോടെ തന്റെ വംശ ശുദ്ധി കാത്ത് സൂഷിക്കുവാന് പ്രതിഫലിപ്പിക്കുവാനുള്ള ഒരു വേദിയാണിത് ഇതിൽ വിജയിക്കുന്ന വ്യക്തിക്ക് പ്രശംസാ പത്രവും 501 ഡോളർ സമ്മാനമായി നല്കുന്നതാണ്. "എന്റെ ക്നാനായത്വം  എനിക്ക് മാത്രം സ്വന്തം അത് ഞാൻ എന്റെ തലമുറയക്ക് പങ്കുവെച്ച്  കൈവിടാതെ സൂക്ഷിക്കും" .