Latest News

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ് ജൂൺ 17ന് മാഞ്ചസ്റ്ററിൽ; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

2017-06-11 04:02:34am | അലക്‌സ് വര്‍ഗീസ്‌
മാഞ്ചസ്റ്റർ:- യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ സ്പോർട്സ് മീറ്റ്  ജൂൺ 17ന് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എം.എം.സി.എ) ആതിഥേയത്തിൽ വിഥിൻഷോ സെന്റ്.ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുമെന്ന് റീജിയൻ പ്രസിഡന്റ് ഷീജോ വർഗ്ഗീസ്, സെക്രട്ടറി തങ്കച്ചൻ എബ്രഹാം എന്നിവർ അറിയിച്ചു.  രാവിലെ 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. 
 
കായികമേളയിൽ റീജിയന്റെ കീഴിലുള്ള 13 അസോസിയേഷനിൽ നിന്നുമുള്ള കായിക താരങ്ങൾ പങ്കെടുക്കും.വിവിധ പ്രായത്തിലുള്ള ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടത്തുന്നത്.  കായിക മേളയോടനുബന്ധിച്ച് നടക്കുന്ന വടംവലി മത്സരത്തിൽ വിജയികൾക്ക് ഏലൂർ കൺസൽട്ടൻസി സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും,  രണ്ടാം സമ്മാനമായി ലൗവ് ടു കെയർ നഴ്സിംഗ് ഏജൻസി സ്പോൺസർ ചെയ്യുന്ന 51 പൗണ്ടുമാണ് സമ്മാനമായി ലഭിക്കുന്നത്. ഇത്തവണ ആദ്യമായി 50 വയസിന് മുകളിൽ ഉള്ളവർക്കുള്ള മത്സരങ്ങളും കായിക മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ തങ്ങളുടെ അസോസിയേഷൻ ഭാരവാഹികൾ മുഖേന റീജിയൻ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് റീജിയൻ കമ്മിറ്റി അറിയിക്കുന്നു. റീജിയൻ കായികമേള വൻപിച്ച വിജയമാക്കുവാൻ എല്ലാ അംഗ അസോസിയേഷനുകളുടേയും സഹകരണം അഭ്യർത്ഥിക്കുന്നതായും, എല്ലാവരേയും കായിക മേളയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി റീജിയൻ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചൻ എബ്രഹാം അറിയിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
 
ഷീജോ വർഗ്ഗീസ്:- 07852931287
തങ്കച്ചൻ എബ്രഹാം:- 07883022378
സാജു കാവുങ്ങ:- O7850006328
 
കായിക മേള നടക്കുന്ന സ്കൂളിന്റെ വിലാസം:-
 
ST. JOHNS SCHOOL,
WOODHOUSE LANE,
WYTHENSHAWE
MANCHESTER,
M22 9NW.