Latest News

ന്യൂ കാസിലിൽ ജൂൺ 25 നു "സമ്മർ റെയിൻ ". മുഖ്യാതിഥിയായി സിനിമ താരം ശങ്കർ

2017-06-13 08:39:56am |

ന്യൂ കാസിൽ . നോർത്ത് ഈസ്റ്റിലെ മലയാളികളുടെ കൂട്ടായ്മയായ  മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ ഇരുപത്തഞ്ച്  ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമ്മർ റെയിൻ എന്ന കലാ സാംസ്‌കാരിക സന്ധ്യക്ക്‌  മുഖ്യാഥിതി ആയി സുപ്രസിദ്ധ സിനിമാതാരം ശങ്കർ പങ്കെടുക്കും , വൈകുന്നേരം അഞ്ചു മണിക്ക് ട്രോക്കലി  യൂണിയൻ ജാക് ഹാളിൽ നടക്കുന്ന കലാവിരുന്നിൽ പിന്നണി ഗായകൻ വിൽസ്വരാജ് അവതരിപ്പിക്കുന്ന ഗാനമേളയാണ് മുഖ്യപരിപാടി . നോർത്ത് ഈസ്റ്റിലുള്ള മുഴുവൻ മലായാളി കുടുംബങ്ങളും ഒന്ന് ചേരുന്ന ഈ കലാസന്ധ്യയിൽ  മറ്റു വിവിധ കലാപരിപാടികളും അരങ്ങേറും. സംസ്‌ജെകാരിക സന്ധ്യക്ക്‌ ആശംസകൾ അർപ്പിച്ചുകൊണ്ട് ഫാ. സജി തോട്ടത്തിൽ , യുക്മ ദേശീയ അധ്യക്ഷൻ മാമ്മൻ ഫിലിപ്പ് എന്നിവർ സംസാരിക്കും . പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങൾക്കും അത്താഴവും ക്രമീകരിച്ചിട്ടുണ്ട് എന്ന്  മാൻ  കോഡിനേറ്റർ മാരായ വർഗീസ് തെനംകാല , ഷെല്ലി ഫിലിപ്പ് എന്നിവർ അറിയിച്ചു