Latest News

ലണ്ടനിൽ ഒരു ഗ്രീഷ്മകാല സംഗമം . എഴുത്തുകാരിയും ,വിവർത്തകയും , ആധുനിക കവയത്രിമാരിൽ ഒരാളുമായ ശ്രീമതി : അനിത തമ്പി മുഖ്യാതിഥിയായി പങ്കെടുക്കുന്നു

2017-06-14 02:55:27am |

വേനലിൽ ഒരു കുളിർമ്മയായി ലണ്ടനിൽ ഒരു ഗ്രീഷ്മകാല  സംഗമം സംഘടിപ്പിക്കുന്നു . യു.കെ .മലായാളികൾക്കിടയിൽ എന്നും , എപ്പോഴും കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ചുവടുറപ്പിച്ച് നിന്ന് ചർച്ചകളും , സംവാദങ്ങളും നടത്തി വരാറുള്ള മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ യുടെ
കീഴിലുള്ള , സ്വതന്ത്ര വേദിയായ  'കട്ടൻ കാപ്പിയും കവിതയും' എന്ന കൂട്ടായ്മ , ഈ വരുന്ന ഞായറാഴ്ച്ച ജൂൺ 18 - ന് , വൈകീട്ട്  4 മണി മുതൽ ഒരു വേനൽക്കാല ഒത്ത് കൂടൽ നടത്തുകയാണ് ...

എഴുത്തുകാരിയും , വിവർത്തകയും , ആധുനിക കവയത്രിമാരിൽ ഒരാളുമായ ശ്രീമതി : അനിത തമ്പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന , അന്നേ  ദിവസത്തെ ,  ഈ ഗ്രീഷ്മകാല  സംഗമത്തിൽ  കവിതകൾ , നിരീക്ഷണങ്ങൾ , സാഹിത്യ ചർച്ചകൾ മുതലായ പരിപാടികളായിരിക്കും അരങ്ങേറുക ...



ലണ്ടനിലെ മനോപാർക്കിലുള്ള മലയാളി അസോസ്സിയേഷൻ ഓഫ് ദി  യു.കെ യുടെ കെട്ടിട സമുച്ചയമായ കേരള ഹൌസ്സിൽ വെച്ചാണ് കട്ടൻ കാപ്പിയും കവിതയുമെന്ന കൂട്ടായ്മയുടെ ഇത്തവണത്തെ വേനൽക്കാല ഒത്തുകൂടലായ ഗ്രീഷ്മകാല  സംഗമത്തിന് വേദിയൊരുക്കുന്നത്. ഇംഗ്ലണ്ടിലെ സഹൃദയരായ എല്ലാ മലയാളി മിത്രങ്ങളേയും ഈ സംഗമത്തിൽ ഒത്ത് ചേരുവാൻ ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു ...

Venue :- Kerala house ,
671 ,Romford Road , Manor Park ,
London ,  E12 5AD .  On Sunday 18th June 2017. 4.00pm