കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരത്തിന്റെ ഉദ്‌ഘാടനം യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പും ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസും ചേർന്ന് നിർവഹിക്കും

2017-06-28 02:59:48am | സജീവ് സെബാസ്റ്റ്യൻ

നിരവധി വ്യത്യസ്തമായി പ്രവർത്തങ്ങൾ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്നു കേരളാ ക്ലബ് നനീട്ടൻ  എല്ലാ വർഷവും ഓണത്തിനോടനുബന്ധിച്ചു നടത്തുന്ന  ഓൾ UK  ചീട്ടുകളി മത്സരം ഈ ജൂലൈ 15ന് കെറ്ററിങ്ങിൽ വച്ച് നടത്തപ്പെടും.മൂന്നാമത് ഓൾ യു കെ ചീട്ടുകളി മത്സരങ്ങളുടെ ഉദ്‌ഘാടനം ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ പ്രസിഡന്റ്  മാമ്മൻ ഫിലിപ്പും ജനറൽ സെക്രട്ടറി റോജിമോൻ വർഗീസും ചേർന്ന് നിർവഹിക്കും .തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ കെറ്റെറിങ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സോബൻ ജോൺ അതോടൊപ്പം യു കെയിലെ സാമൂഹ്യ  സാംസ്‌കാരിക  രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിക്കും .മുൻ വർഷകളിലെ പോലെ തന്നെ ആകർഷകമായ ക്യാഷ് പ്രൈസുകളും  ട്രോഫിയും പൂവൻ താറാവുമാണ് വിജയികളെ കാത്തിരിക്കുന്നത് കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങൾക്കു  ആവേശം പകരാൻ ഈ വർഷം വീഡിയോ കോംപെറ്റീഷനും നടത്തപ്പെടുന്നു

വീഡിയോ കോംപെറ്റീഷനിലെ വിജയികൾക്ക് ആകർഷകമായ  സമ്മാനങ്ങളാണ് ലഭിക്കുക ഒന്നാമത് എത്തുന്ന ആൾക്ക് കേരളാ ക്ലബ് നനീട്ടൻ നൽകുന്ന £51 ലഭിക്കും രണ്ടാമത് എത്തുന്ന ആൾക്ക് ഗ്ലാസ്‌കോ റമ്മി ബോയ്സ് നൽകുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും യു കെ യിലെ ചീട്ടുകളി പ്രേമികളെ ഏവർക്കും മത്സരത്തിന് മുൻപ് പരിചയപെടുവാൻ ഒരവസരം സൃഷ്ഠിക്കുക എന്നതാണ്മ ഈ മ ത്സരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് .മത്സരത്തിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേര് സ്‌ഥലം ,നാട്ടിലെ സ്‌ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ആശംസ   എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങൾ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രണ്ടു മിനിറ്റിൽ കൂടാത്ത ഒരു വീഡിയോ മൊബൈലിൽ അല്ലെങ്കിൽ ഏതെങ്കിലും റെക്കോർഡിങ് ഡിവൈസിൽ റെക്കോർഡ് ചെയ്തു ഞങ്ങൾക്കോ അതോ ഗ്ലാസ്കോ റമ്മി ബോയ്സ് ആരംഭിച്ചശേഷം  മാഞ്ചസ്റ്റർ സെവൻസ് അവരുടെ മത്സരങ്ങൾക്കായി ഉപയോഗിക്കുകയും ഇപ്പോൾ കേരളാ ക്ലബ് നനീട്ടൻ ഉപയോഗിക്കുന്ന യു കെ യിലെ ഒട്ടു മിക്ക ചീട്ടുകളി പ്രേമികളും അടങ്ങുന്ന വാട്സ് അപ്പ് ഗ്രൂപ്പിലേക്കോ അതോ താഴെ കാണുന്ന ഏതെങ്കിലും വാട്സ് അപ്പ് നമ്പറിലേക്കോ അയച്ചു തരിക.യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയുംകേരള ക്ലബ് നനീട്ടനു വേണ്ടി പ്രസിഡന്റ് ജോബി ഐത്തിൽ  ജൂലൈ 15 ന് കെറ്ററിംഗിലേക്കു ഹൃദയപൂർവം ക്ഷണിക്കുകയാണ്  .  

ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്ക് -,ജിറ്റോ  ജോൺ -07405193061 ,ബിൻസ് ജോർജ് -07931329311 സജീവ് സെബാസ്റ്റ്യൻ -07886319132 സിബു ജോസഫ് -07869016878 ,സെൻസ് ജോസ് കൈതവേലിൽ -07809450568