Latest News

പ്രശസ്ത സിനിമാ പിന്നണി ഗായകൻ ജി.വേണുഗോപാൽ ഇതാദ്യമായി സ്കോട്ട് ലാൻഡിൽ

2017-06-30 02:45:03am | ജിമ്മി ജോസഫ്‌

സ്കോട്ലാൻഡിലെ സംഗീത പ്രേമികളെ സ്വരരാഗലയ മാധുരിയുടെ സംഗീത സാഗരത്തിലാറാടിക്കാൻ, സ്കൂൾ അവധിക്കാലം ആഘോഷമാക്കാൻ മലയാളത്തിന്റെ എക്കാലത്തെയും മികച്ച, സ്വരമാധുര്യം കൊണ്ടും ,ഭാവുകത്വം കൊണ്ടും കാലങ്ങളായി സഠഗീതപ്രേമികൾ നെഞ്ചിലേറ്റിയ ഹൃദയഹാരിയായ ഒരു പിടി ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച ഭാവഗായകൻ ജി.വേണുഗോപാലിനെ നേരിൽ കാണാനും, ആ സ്വരമാധൂര്യം നേരിട്ടാസ്വദിക്കാനും മനസ്സിൽ സംഗീതം കാത്തുസൂക്ഷിക്കുന്ന എല്ലാ മലയാളീ സുഹൃത്തുക്കളെയും കുടുംബ സമേതം ഈ വരുന്ന ഞായറാഴ്ച - ജൂലൈ 2 ന് വൈകുന്നേരം 5.30ന് ഈസ്റ്റ്കിൽ ബ്രൈഡിലുള്ള ബാലറപ്പ് ഹാളിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

വേണുഗോപാലിനെ കൂടാതെ സംഗീത ലോകത്ത് തനതു വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ സേതു വാര്യർ ,ഡോക്ടർ സവിത മേനോൻ, ഡോക്ടർ സാവിത്രി സൗമ്യ എന്നിവർ അടിപൊളി ഗാനങ്ങളുമായി വേദി കീഴടക്കും ഇവരോടൊപ്പം പ്രശസ്തമായ ജാസ് ലൈവിന്റെ ശ്രീനാഥും ജിനുവും കൂടി ചേരുമ്പോൾ അവിസ്മരണീയമായ ഒരു സംഗീത സായാഹ്നമായിരിക്കും ഗ്ലാസ് ഗോ മലയാളികൾക്കായി സമ്മാനിക്കപ്പെടുക

.4 മണിക്കൂർ നീണ്ടു നില്ക്കുന്ന ഈ സംഗീത സായാഹ്ന വിരുന്നിൽ മിതമായ നിരക്കിൽ വെജിറ്റബിൾ നോൺ വെജിറ്റബിൾ  ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്. ഒട്ടേറെ സ്റ്റേജ് ഷോ കൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന് വേറിട്ടൊരനുഭവം തന്നെയായിരിക്കും വേണുഗീതം 2017 .ഗ്ലാസ് ഗോയിലെ സംഗീത സ്നേഹികളായ 20 ൽ പരം ആളുകളാണ് വേണുഗീതം 2017 ന്റെ പിന്നണിയിൽ _പ്രവർത്തിക്കുന്നത്. ഈ ശ്രവണ സുന്ദര സംഗീത സ്വരമാധുര്യം ആസ്വദിക്കാൻ എല്ലാ സംഗീതപ്രേമികളുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു._