വർണനിലാവ് മാർച്ച് 17 ന് ഈസ്റ്റ് ഹാമിൽ; കലാഭവൻ മണി അനുസ്മരണവും സാഹിത്യവേദി പുരസ്‌കാര സമർപ്പണവും

2017-03-13 01:35:21am | റജി ഫിലിപ്പ് തോമസ്‌
സംഗീതവും നൃത്തവും സമന്യയിപ്പിച്ചു  ലണ്ടൻ മലയാള സാഹിത്യവേദി ഒരുക്കുന്ന 'വർണനിലാവ് ' മാർച്ച് 17 ശനിയാഴ്ച ഈസ്റ്റ് ഹാമിലെ ശ്രീ നാരായണ ഗുരു മിഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5. 30 ന് മികച്ച സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായ ടോണി ചെറിയാൻ ആഘോഷം ഉദ്‌ഘാടനം ചെയ്യും. സാഹിത്യവേദി കോർഡിനേറ്റർ റജി  നന്തികാട്ട് സ്വാഗതപ്രസംഗം നടത്തും . തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങൾ വേദിയിൽ അരങ്ങേറും.
 
കൂടെ പ്രമുഖ ഗായകരായ മനോജ് പണിക്കർ, വക്കം ജി. സുരേഷ്‌കുമാർ, സതീഷ് കുമാർ, ജെയ്ൻ കെ. ജോൺ, ജോയ്‌സി ജോയ്, ശാന്തമ്മ സുകുമാരൻ, മനീഷ ഷാജൻ തുടങ്ങിയ പ്രമുഖ ഗായകർ   മലയാളികളുടെ മനസ്സിൽ നീറുന്ന നൊമ്പരമായി നിൽക്കുന്ന അന്തരിച്ച ചലച്ചിത്രതാരം കലാഭവൻ മണി ആലപിച്ച ഗാനങ്ങളും ഉൾപ്പെടുത്തി പഴയതും പുതിയതുമായ ചലച്ചിത്ര ഗാനങ്ങൾ ആലപിക്കും. 
 
പ്രമുഖ നാടകവേദിയായ ദൃശ്യകല അവതരിപ്പിച്ച ' നിറ നിറയോ നിറ' യിലെ അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും ലണ്ടൻ മലയാള സാഹിത്യവേദി ആദരിക്കും. മികച്ച കലാകാരൻ ജെയ്സൺ ജോർജ് കവിത ആലപിക്കും. മികച്ച സംഘാടകനും അഭിനേതാവും ആയ സി. എ. ജോസഫും  സാഹിത്യകാരിയും പ്രഭാഷകയുമായ മീര കമലയും ആശംസകൾ നേരും. പ്രമുഖ നൃത്താധ്യാപകരായ കലാഭവൻ നൈസ്, കലാമണ്ഡലം ശ്രുതി, ധന്യ രാമൻ തുടങ്ങിയ പ്രതിഭകളെ വേദിയിൽ ആദരിക്കുന്നതായിരിക്കും. 
 
ലണ്ടൻ മലയാള സാഹിത്യവേദി രണ്ടു വർഷത്തിൽ ഒരിക്കൽ നൽകുന്ന സാഹിത്യവേദി പുരസ്‌കാരങ്ങൾക്ക്  2016 ൽ അർഹരായ പ്രമുഖ എഴുത്തുകാരായ ജിൻസൺ ഇരിട്ടിയും ജോയിപ്പാനും പ്രസിദ്ധ കലാകാരൻ മനോജ് ശിവയിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങും. പരിപാടികൾ ഏകോപിപ്പിക്കുന്നതിന് 
ഷാജൻ ജോസഫിന്റെ  നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്നു.
 
കൂടുതൽ വിവരങ്ങൾക്ക്: 07852437505; 07584074707