Latest News

രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് യുകെ കെസിഎ കൺവൻഷൻ

2017-07-01 01:45:48am | സക്കറിയ പുത്തൻകളം ജോസ്

ചെൽട്ടൺഹാം∙ രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് ഇത്തവണ യുകെ കെസിഎ കൺവൻഷനിൽ വളരെ മിതമായ നിരക്കിൽ നിരവധി ഭക്ഷണങ്ങളാണ് ഒരുക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ  ഷെഫ് വിജയിയുടെ കൊതിയൂറുന്ന ഭക്ഷണങ്ങൾ ലഭ്യമാണ്. ഒരു പൗണ്ട് മുതൽ നാല് പൗണ്ട് വിലയുള്ള ഭക്ഷണങ്ങളാണ് ഷെഫ് വിജയ് കൺവൻഷനിൽ എത്തുന്നവർക്കായി ലഭ്യമാക്കുന്നത്.

ഒരു ഇടവേളയ്ക്കു ശേഷമാണ് ഷെഫ് വിജയ് യുകെ കെസിഎ കൺവെൻഷ നിൽ ഭക്ഷണ സ്റ്റാളുമായി വരുന്നത്. ഷെഫ് വിജയിയുടെ സ്റ്റാളിനൊപ്പം ജോക്കി ക്ലബ്ബുകാരുടെ ഇംഗ്ലീഷ് ഭക്ഷണസ്റ്റാളും പ്രവർത്തിക്കും.

സ്വാഗതഗാന നൃത്ത പരിശീലനം നാളെ വൈകിട്ടു മുതൽ യുകെ കെസിഎ  ആസ്ഥാന മന്ദിരത്ത് ആരംഭിക്കും. ടിക്കറ്റുകൾ ലഭ്യമാകാത്തവർ എത്രയും പെട്ടെന്ന് ടിക്കറ്റുകൾ ലഭ്യമാക്കുവാൻ ട്രഷറർ ബാബു തോട്ടവുമായി ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികളുടെ ഓഡിയോ ട്രാക്ക് നൽകാത്ത യൂണിറ്റുകൾ എത്രയും വേഗം നൽകേണ്ടതാണെന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു.