കലാകേരളത്തിന്റെ നൂതനാവിഷ്കാരവുമായി ഷെഫീൽഡിൽ " ആർട്‌സ് ഡേ " ഇന്ന്

2017-07-01 02:39:14am | ബാബു ജോസഫ്‌

ഷെഫീൽഡ്. കലാകേരളത്തിന്റെ തനത് നടന കലാ സാഹിത്യ ഇനങ്ങളിൽ വീറും വാശിയും നിറഞ്ഞ മത്‌സരങ്ങളുമായി യുകെയിലെ അറിയപ്പെടുന്ന പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ 2017-2018 വർഷത്തെ "ആർട്‌സ് ഡേ" വിവിധ പരിപാടികളോടെ    ഇന്നു(01/07/17)നടക്കും.

രാവിലെ 9 മണിയോടെ സെന്റ്‌ പാട്രിക് സ്കൂൾ ഓഡിറ്റോറിയത്തിലും  ദേവാലയത്തിന്റെ പാരിഷ് ഹാളിലുമായി ഒരേസമയം വിവിധ വേദികളിലായിട്ടാണ് മത്സര ഇനങ്ങൾ അരങ്ങേറുക.
വിവിധ ഇനങ്ങളിൽ അതാതുരംഗത്തെ പ്രമുഖവ്യക്തികൾ വിധിനിർണയം നടത്തും. ഒട്ടേറെ പുതുമകളോടും വൻ ജനപങ്കാളിത്തത്തോടും കൂടി നടത്തപ്പെടുന്ന ഇത്തവണത്തെ ആർട്സ് ഡേ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും മിതമായ നിരക്കിൽ ഷെഫീൽഡിലെ നൂതന മലയാളി സംരഭം നീലഗിരി റസ്റ്റോറന്റിലെ രുചികരമായ ഭക്ഷണവും കമ്മറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട് ബിജു മാത്യു , സെക്രട്ടറി ട്രീസ വിനയ്‌ , ട്രഷറർ ബിബിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാഒരുക്കങ്ങളും പൂർത്തിയായിവരവേ മുഴുവനാളുകളെയും അസോസിയേഷൻ നേതൃത്വം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ;
ബിജു മാത്യു 07828 283353
ട്രീസ വിനയ്‌ 07906 169262
ബിബിൻ ജോസ്‌ 07807 791368

അഡ്രസ്സ്
St patrick Catholic Church
851, Barnsley Road
Sheffield
S5 0 QF.