Latest News

നറുക്കെടുപ്പിലൂടെ സ്ത്രീകള്‍ ഉദ്ഘാടകരായി! അഞ്ചാമത് ചിറ്റാരിക്കാൽ സംഗമം 2018 മേയ് 26 ന് കാർഡിഫിൽ ഗംഭീരമായി

2017-07-04 01:30:55am | ബെന്നി അഗസ്റ്റിന്‍

ജീവിതത്തിലെ ഓർത്തിരിക്കുവാനുള്ള നല്ല കുറെ നിമിഷങ്ങളോട് കൂടി നാലാമത് ചിറ്റാരിക്കാൽ സംഗമം ജൂൺ 24 ന്  ഓക്സ്ഫോർഡിൽ നടന്നു. വളരെ വ്യത്യസ്തമായ രീതിയിൽ സംഗമത്തിൽ വന്നവർ ഒരു ദിവസം ചിലവഴിച്ചു. ദിവസം മുഴുവൻഒരു കുടുംബം എന്ന നിലയിൽ അംഗങ്ങൾ എല്ലാം പരസ്പരം അടുത്തിഴകി. അന്നേ ദിവസം രാവിലെ 10 മണിക്ക് റെജിസ്ട്രേഷൻനടത്തുകയും തുടർന്ന് ഉത്‌ഘാടനയോഗം നടക്കുകയും ചെയ്തു.നാലാമത് ചിറ്റാരിക്കാൽ സംഗമത്തിന് ചുക്കാൻ പിടിച്ച മൈക്കിൾ പുള്ളോലിൽ സ്വാഗതം പറഞ്ഞു എല്ലാവരെയും സംഗമ വേദിയിലേക്ക് ക്ഷണിച്ചു. 

ഈശ്വരഗാനത്തോടുംപ്രാർത്ഥനയോടും കൂടി യോഗം ആരംഭിക്കുകയും ചെയ്തു.  വ്യത്യസ്തമായ രീതിയിൽ അവിടെ വന്നിരുന്ന വനിതകൾ  നറുക്കെടുപ്പിലൂടെ  ഉത്ഘടനവേദിയിലേക്ക് ക്ഷണിക്കപ്പെടുകയും  തിരിതെളിച്ചു നാലാമത് സംഗമം ഉത്‌ഘാടനം ചെയ്യുകയുംചെയ്തു. കുസുമം മൈക്കിൾ ഉൽഘാടന പ്രസംഗം നടത്തി. പുതിയതായി വന്ന അംഗങ്ങളെ സ്റ്റേജിൽ വരുത്തിപരിചയപ്പെടുത്തുകയും ചെയ്തു. ഈ വര്ഷം എ ലെവൽ എഴുതുന്ന ജൂഡി ഇളയാനിതോട്ടത്തിന് മൈക്കിൾ പുള്ളോലിലും  ജിസിഎസ് സി എഴുതുന്ന അനിറ്റ് ബെന്നി കിഴക്കേലിന് ജോസഫ്   ഇളയാനിതോട്ടത്തിലും ട്രോഫികൾ നൽകി വിജയ ആശംസകൾഅർപ്പിച്ചു. 

അതിനു ശേഷം നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ആനുകാലിക പ്രശ്നങ്ങളെ പ്പറ്റിചർച്ച ചെയ്യുകയും ചെയ്തു. ഉച്ചഭക്ഷണത്തിനായി ബാബിക്യു തയ്യാറാക്കിയിരുന്നു. ഉച്ച തിരിഞ്ഞു ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ഗ്രൂപ്പ് -കുടുംബ ഫോട്ടോകൾ എടുക്കുകയും ചെയ്തു. അതിനു ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളോടെനാലാമത് ചിറ്റാരിക്കാൽ സംഗമത്തിന് തിരശീല വീണു. എന്നുമെന്നും മനസ്സിൽ കുറിച്ചിടാൻ മറ്റൊരു ഒത്തുചേരലും കൂടി നടന്നു.

2018 മേയ് 26 ന് കാർഡിഫിൽ നടത്തുന്ന അഞ്ചാമത് ചിറ്റാരിക്കാൽ സംഗമത്തിനായുള്ള പ്രയാണം തുടങ്ങി കഴിഞ്ഞിരിക്കുന്നു. അടുത്ത സംഗമത്തിന്റെ ചുക്കാൻ പിടിക്കുന്നതിനായി ബെന്നി അഗസ്റ്റിനെയും മറ്റു കമ്മിറ്റി അംഗങ്ങളായി ജോഷി ഇലഞ്ഞിമറ്റം, ഷിജു മടത്തുംമ്യാലിൽ, ജോസഫ് ഇ ടി, ജിബു നടുവിലേക്കൂറ്റ് എന്നിവരെ  ചുമതലപ്പെടുത്തുകയും ചെയ്തു.