Latest News

സീയോൻ രാഗ സന്ധ്യ നാളെ ഹോർഷാമിൽ.

2017-07-06 04:26:50am | ജോൺസൻ ജോൺ
ഹോർഷം: വെസ്റ്റ്‌ സസക്സിലെ മലയാളികളുടെ ചിരകാല അഭിലാഷമായിരുന്ന ഗൃഹാതുരത്വം  ഉണര്‍ത്തുന്ന പ്രിയ ഗാനങ്ങൾ  ലൈവായി കേള്‍ക്കാനുള്ള അവസരമാണ് ഹോർഷത്തേക്കു  നാളെ എത്തുന്നത് . കഴിഞ്ഞ ഒരു മാസക്കാലമായി യുകെയിലുടനീളം വിവിധ സ്‌റ്റേജുകളിലായി അനവധി പ്രോഗ്രാമുകൾ വിജയകരമാക്കിയതിനു  ശേഷമാണ് വിൽസ്വരാജ്‌ നാളെ ഹോർഷാമിൽ  എത്തുന്നത്. 
 
യുകെയിലെ നിരവധി സ്റ്റേജുകളിൽ പെർഫോം ചെയ്തിട്ടുള്ള അനുഗ്രഹീത ഗായകൻ   ശ്രീ  ജോൺസൻ ജോണിന്റെ മ്യൂസിക് ഗ്രൂപ്പ്‌ ആയ സിയോൺ മേലോഡീസിന്റെ  പ്രമോഷന്റെ ഭാഗമായി നടത്തുന്ന ഈ സംഗീത മാമാങ്കത്തിൽ ഹോർഷത്ത പ്രമുഖ  നഴ്സിംഗ് ഏജൻസിയായ പ്രൈം കെയർ ആണ്‌ മുഖ്യ പ്രായോജകർ. 
 
അനവധി സ്റ്റേജുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള   ഹേവാർഡ്സ്‌ഹീത്ത്‌ സ്വദേശി ശ്രീ സജി ജോണും സിയോൺ മെലോഡിസിനൊപ്പം  ഈ പരിപാടിയുടെ വിജയത്തിനായി കൈകോർക്കും.
 
യുകെയിലെ തന്നെ പ്രസിദ്ധമായ നിസരി ഓർക്കസ്‌ട്രയുടെ അകമ്പടിയോടെ ഈ ഷോ അരങ്ങേറുമ്പോൾ ഹോർഷം   മലയാളികൾക്ക് ഇതൊരു അഭിമാന നിമിഷമാണ് .  എ ആർ  റഹ്മാന്റെ മ്യൂസിക് ട്രൂപ്പിൽ  കീ ബോർഡ് വായിച്ചിട്ടുള്ള നിസരി ഓർക്കസ്ട്രയിലെ സന്തോഷ്  നബ്യാർ  തന്റെ സ്വന്തം തട്ടകത്തിൽ പെർഫോം ചെയ്യുന്നു എന്നുള്ള പ്രത്യേകത  കൂടി ഈ ഷോയ്ക്ക് ‌ഉണ്ട് .
 
ഗർഷോം ടെലിവിഷനിലുടെ  ലൈവ് ആയി ഈ പരിപാടി കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . മിതമായ നിരക്കിൽ നാടൻ ഭക്ഷണം പരിപാടിക്കുടനീളം റോയൽ ഇവന്റസ്‌ ക്രമീകരിച്ചിട്ടുണ്ട് . സൗജന്യമായ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 
 
ഈ സംഗീത മാമാങ്കത്തിന് മാറ്റ് കൂട്ടുവാനായി ശ്രീ സന്തോഷ് മേനോന്റെ ശിക്ഷണത്തിൽ ഡാൻസ് പഠിക്കുന്ന ക്രോയിഡോൺ കലാ ക്ഷേത്രയിലെ കുട്ടികളുടെ ഡാൻസ് പ്രോഗ്രാമും  ഉണ്ടായിരിക്കുന്നതാണ് . പ്രശസ്ത ഗായകൻ വിൽസ്വരാജിനൊപ്പം ജോൺസൺ , സജി, ബിനോയ്‌ ജോൺ, ഡാനി , ഉണ്ണികൃഷ്ണൻ, മിഥുൻ,  ആന്റൊ, അനീഷ് , ഉല്ലാസ്‌ എന്നീ ഗായകരും, പ്രജിത, ഹെലൻ, അശ്വതി , സിലു, ടെസ്സ്‌ എന്നീ ഗായികമാരും ഗാനങ്ങൾ ആലപിക്കും.തന്റെ സ്വത സിദ്ധമായ ശൈലിയിൽ അവതരണ കലയിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ലക്ഷ്മി മേനൊനൊപ്പം യുക്മ സ്റ്റാർ സിംഗർ 2016 ലെ അവതാരിക ജെന്നിയും സിയോൺ രാഗ സന്ധ്യയുടെ അവതാരാകരാകും. 
 
പ്രൈം കെയർ നഴ്സിംഗ് ഏജൻസി ഹോർഷം ആണ്‌ മുഖ്യ സ്പോൺസർ. അവരെ കൂടാതെ 
റോസ് ഡിജിറ്റൽ ഹോർഷം, റോയൽ ഇവെന്റ്സ് യുകെ  ഹോർഷം , എ.എൻ.അർ.സി. ഫിസിയോ തെറാപ്പി ഹോർഷം  , കുമ്മോൺ ട്യൂഷൻസ്  ഹോർഷം.   സ്റ്റേറ്റ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഓപ്പൺ വർക്ക് ലിമിറ്റഡ് എന്നിവരാണ് മറ്റു സ്പോൺസേർസ്.
 
ബെറ്റർ ഫ്രെയിംസിന്റെ സ്പോൺസർഷിപ്പിൽ യുകെയിലെത്തിയ വിൽസ്വരാജിനെ നേരില്‍ കാണാനും, ആ സ്വരമാധൂര്യം നേരിട്ടാസ്വദിക്കാനും മനസ്സില്‍ സംഗീതം കാത്തു സൂക്ഷിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം ഈ വരുന്ന വെള്ളിയാഴ്ച ജൂലൈ 7 ന് വൈകുന്നേരം 5.മണിക്ക് ഹൊർഷാമിലെ ഡ്രിൽ ഹാളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.പ്രവേശനം തികച്ചും സൗജന്യമായാണ്   സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. 
 
പരിപാടി നടക്കുന്ന വേദിയുടെ വിലാസം :
 
Drill Hall,
Denne Road,
Horsham.
RH12 1JF