Latest News

ബ്രിസ്റ്റോൾ കോസ്മോ പോളിറ്റൻ ക്ലബിന്റെ ഓണാഘാഷങ്ങൾക്ക് തുടക്കം

2017-07-06 04:29:03am | ജി. രാജേഷ്

ബ്രിസ്റ്റോൾ∙ യുകെയിലെ പ്രമുഖ ക്ലബ്ബായ കോസ്മോ പോളിറ്റൻ ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള  സ്പോർട്സ് മത്സരങ്ങൾക്ക് ബ്രിസ്റ്റോളിൽ ഗംഭീര തുടക്കം. ഇതോടനുബന്ധിച്ചു നടന്ന കായിക മത്സരങ്ങളുടെ ഉദ്ഘാടനം ക്ലബ്ബിന്റെ പ്രസിഡന്റ് ആയ ജോസ് മാത്യു നിർവ്വഹിച്ചു. ചടങ്ങിൽ ക്ലബ് മെമ്പർ ആയ പ്രേം നായർ, യൂസഫ് കുന്നംകുളം തുടങ്ങിയവർ പ്രസംഗിച്ചു. ബ്രിസ്റ്റോൾ സ്റ്റോക്ക് വുഡിലെ ക്രയ്ഡോൺ റോഡ് പാർക്കിലായിരുന്നു ഒരു പകൽ മുഴുവൻ നീണ്ടു നിന്ന ആഘോഷങ്ങൾ നടന്നത്. വാശിയേറിയ വടംവലി, ഫുട്ബോൾ, ക്രിക്കറ്റ്, എഗ്ഗ് ആൻഡ് സ്പൂൺ റേസ്, സീനിയർ, ജൂനിയർ മത്സരങ്ങളാണ് അരങ്ങേറിയത്.

അതോടൊപ്പം സമ്മർ ബാർബിക്യൂവും കുടുംബ സംഗമവും നടന്നു. സ്പോർട്സ് മത്സര വിജയികൾക്ക് സെപ്റ്റംബർ ഇരുപത്തിനാലിനു അരങ്ങേറുന്ന ഓണാഘോഷ ചടങ്ങിൽ വച്ച് സമ്മാനം നൽകും. ഇൻഡോർ മത്സരങ്ങൾ ഈ വരുന്ന ജൂലൈ പതിനഞ്ചു മുതൽ ആരംഭിക്കും. സെപ്റ്റംബർ ഇരുപത്തിനാലിനു രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഓണാഘോഷം. ക്ലബ്ബിന്റെ ഹാളായ ഹെൻഗ്രോവ് കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷങ്ങൾ നടക്കുന്നത്. വിവരങ്ങൾക്ക് : 074 5060 4620, cosmopolitanclub.bristol@gmail.com