Latest News

പ്രവാസി കേരളാ കൊണ്ഗ്രെസ്സ് യു കെ ദേശീയ എക്സിക്യൂട്ടീവ് മോൻസ് ജോസഫ് എം എൽ എ യുടെ സാനിധ്യത്തിൽ ചേർന്നു

2017-07-11 08:36:38am |

വൂസ്റ്റർ . പ്രവാസി കേരളാ കൊണ്ഗ്രെസ്സ് എം യു കെ ദേശീയ എക്സിക്യൂട്ടീവ് യോഗം വൂസ്റ്ററിൽ വച്ച് പാർട്ടി സംസ്ഥാന ജെനെറൽ സെക്രട്ടറി മോൻസ് ജോസഫ് എം എൽ എ യുടെ സാനിധ്യത്തിൽ ചേർന്നു .പ്രവാസി കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ  യു കെ യിൽ ശക്തി പെടുത്തുന്നതിനു വേണ്ട കർമ്മ പരിപാടികൾ യോഗം ചർച്ച ചെയ്തു .

പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എം പി യു കെ സന്ദർശിച്ചപ്പോൾ നൽകിയ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള കർമ്മ പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു . കൂടുതൽ കാര്യക്ഷമമായി യു കെ യുടെ എല്ലാ ഭാഗങ്ങളിലും ഉള്ള കേരള കൊണ്ഗ്രെസ്സ് അനുഭാവികളെയും നേതാക്കളെയും ഏകോപിപ്പിക്കുന്നതിനും , മുൻപ് പാർട്ടിയിലും പോഷക സംഘടനകളിലും നേതൃ സ്ഥാനം വഹിച്ചിരുന്ന ആളുകളെ കണ്ടെത്തി നേതൃ നിരയിലേക്ക് കൊണ്ട് വരുന്നതിനും പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശനങ്ങൾക്കു നാട്ടിൽ നിന്നും പരിഹാരം കാണേണ്ട പ്രശ്നങ്ങളിൽപാർട്ടിയുടെ നേതാക്കന്മാരുമായും ,എം പി മാരുമായും , എം എൽ എ മാരുമായും  ആശയ വിനിമയം നടത്തുന്നതിനും യോഗം തീരുമാനം എടുത്തു . പ്രവാസി കേരളം കൊണ്ഗ്രെസ്സ് ദേശീയ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേശീയ സെക്രെട്ടറി സി എ ജോസഫ് സ്വാഗതം ആശംസിച്ചു , ദേശീയ ഓഫീസ് ചാർജ് ജെനെറൽ സെക്രെട്ടറി ടോമിച്ചൻ കൊഴുവനാൽ റിപ്പോർട് അവതരിപ്പിച്ചു . മാനുവൽ മാത്യു നന്ദി രേഖപ്പെടുത്തി .ദേശീയ ഭാരവാഹികളായ , ജിജി വരിക്കാശ്ശേരി ,ബിനു മുപ്രാപ്പള്ളി, വിനോദ് ചുങ്കക്കാരോട്ട് , ജോബിൾ  ജോസ് , ബിജു തുടങ്ങിയവർ സംസാരിച്ചു .