Latest News

ആനയും അമ്പാരിയും ആഘോഷവും! യുകെകെസിഎ കണ്‍വന്‍ഷന്‍ ചരിത്രമായത് ഇങ്ങനെ

2017-07-12 02:35:33am |

രിത്രം സാക്ഷിയായി  പതിനാറാമത് യു കെ ക്നാനായ  കണ്‍വെന്‍ഷനു  കൊടിയിറങ്ങി . ചെല്‍ട്ടന്‍ഹാം റെയിസ് ഹോര്‍സ് സെന്‍റെറില്‍ ഇന്നലെ  രാവിലെ കൊടിയേറിയ  യു കെ ക്നാനായ  കണ്‍വെന്‍ഷന്‍ ജനസാന്ദ്രത കൊണ്ടും പരിപാടികളുടെ മേന്മകൊണ്ടും മുന്‍കാലങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളെ കവച്ചുവെക്കുന്നതായിരുന്നുവെന്നു അവിടെ കൂടിയ എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു .യോഗത്തിനു ശേഷം നടന്ന വെല്‍ക്കം ഡാന്‍സ് കഴിഞ്ഞപ്പോള്‍ മൂവായിരത്തോളം വരുന്ന കാണികളുടെ നിലക്കാത്ത കരഘോഷംകൊണ്ട് സമ്മേളനഹാള്‍ മുഖരിതമായി  ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കുംലഭിച്ചത്‌ഒരു പുതിയ ഉന്‍മേഷം.

 

രാവിലെ 9 45 നു  കൊടിഉയര്‍ത്തികൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത് പിന്നിട് നടന്ന വിശുദ്ധകുര്‍ബന്ക്ക്  കോട്ടയം രൂപതയുടെ സഹായ മെത്രാന്‍ ജോസഫ്‌ പണ്ടാരശ്ശേരിയും യു കെ സീറോ മലബാര്‍ സഭയുടെ മെത്രാന്‍  ജോസഫ്‌ സ്രംബിക്കലും നേത്രുതം കൊടുത്തു  , തുടര്‍ന്നു  ഏകദേശം  അഞ്ഞൂറോളം പേര്‍ പങ്കെടുത്ത  വിവിധ കലാരൂപങ്ങളുടെ കൂട്ടായ  നടനസര്‍ഗം എന്ന  ഡാന്‍സ് പ്രോഗ്രാം  കാണികളുടെ മുക്തഖണ്ഡമായ പ്രശംസനേടി .UKKCA യുടെ  അമ്പതു യുണിറ്റുകള്‍  പങ്കെടുത്ത  റാലിയില്‍  ക്നായി തൊമ്മനും ,കപ്പലും, ആനപ്പുറത്ത്‌ വധുവും വരനും , ഭീകരരുടെ  പിടിയില്‍ പെട്ടിരിക്കുന്ന  ഫാദര്‍  ടോം ഉഴുന്നാലിൽ , കുടിയേറ്റവും .കേരളത്തിന്‍റെ  കലാരൂപമായ  കഥകളിയുമോക്കെ നിശ്ചല ദൃശൃങ്ങളായിഅവതരിപ്പിച്ചു.
 

ഓരോ യുണിറ്റില്‍ നിന്നും  പ്രിതൃേകം  തയ്യാര്‍ ചെയ്ത  വസ്ത്രങ്ങള്‍ അണിഞ്ഞ സ്ത്രികളും പുരുഷന്‍ മാരും റാലിയെ മനോഹരമാക്കി .റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് പണ്ടാരശ്ശേരിയും ബിഷപ്പ് സ്രാമ്പിക്കലും , മോന്‍സ്  ജോസഫ്‌  MLAയും UKKCA സെന്‍ട്രല്‍ കമറ്റി അംഗങ്ങളും അണിനിരന്നു .റാലി അവസാനിച്ച ശേഷം നടന്ന പൊതുസമ്മേളനത്തിന് UKKCA സെക്രെട്ടറി  ജോസി  നെടുംതുരുത്തിപുത്തെന്‍പുര  സ്വാഗതം ആശംസിച്ചു     പ്രസിഡണ്ട്‌ ബിജു മടക്കകുഴി അദൃക്ഷം വഹിച്ചു ,സമ്മേളനം മാര്‍ പണ്ടാരശ്ശേരി ഉത്ഘാടനം നിര്‍വഹിച്ചു .വംശനിഷ്ട്ടയില്‍ അധിഷട്ടിതമായ സമൂദായിക സംവിധാനം നിലനിര്‍ത്തുന്നതിനുതിനു ഞങള്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്ന് ബിജു മടക്കകുഴി പറഞ്ഞു ..കോട്ടയം അതിരൂപതയുടെ അതിരുകള്‍ ലോകംമുഴുവാന്‍ വൃപിപ്പിക്കുവാന്‍ UKKCA നിരന്തര ശ്രമം നടത്തികൊണ്ടിരിക്കുമെന്നു സെക്രെട്ടറി  ജോസി  നെടുംതുരുത്തിപുത്തെന്‍പുരയും പറഞ്ഞു .

പിന്നിട് സംസാരിച്ച ബിഷപ്പ് പണ്ടാരശ്ശേരി സീറോ മലബാര്‍ സഭയുമായി ചേര്‍ന്ന് നിന്നുകൊണ്ടാണ് നമ്മള്‍ വളര്‍ന്നതും നമ്മള്‍   തനിമ നിലനിർത്തി മുന്പോട്ടും പോകുമെന്നും പറഞ്ഞു.  തുടര്‍ന്നു സംസാരിച്ച മാര്‍ ശ്രമ്പിക്കല്‍ ക്നാനായ ക്കാരുടെ തനിമയില്‍ ഊന്നിയുള്ള സഭ സംവിധാനം യു കെ യില്‍ വരുന്നതിനു ഞാന്‍ വൃക്തിപരമായി എതിരല്ല എന്നു പറഞ്ഞു. ക്നാനായ ക്കാരുടെ  ആതിഥേയ മര്യാദയെ  പുകഴ്ത്താനും അദ്ദേഹം മറന്നില്ല.യോഗത്തിനിടയില്‍ എല്ലാവരുടെയും മൊബൈല്‍ ഫോണില്‍ ഉള്ള ടോര്‍ച്ചു തെളിച്ചു ഉയര്‍ത്തിപിടിച്ചു നടത്തിയ  നട വിളി  ശ്രദ്ധേയമായി.