Latest News

കണ്‍വന്‍ഷന്‍ റാലി: ബര്‍മിംങ്ഹാം, സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, ഗ്ലോസ്റ്റര്‍ ജേതാക്കള്‍

2017-07-13 03:07:33am | സക്കറിയ പുത്തന്‍കളം

ചെല്‍ട്ടന്‍ഹാം: 16-ാമത് യു.കെ.കെ.സി.എ. കണ്‍വന്‍ഷന്റെ പ്രൗഢഗംഭീരമായ റാലി മത്സരത്തില്‍ എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍, സി കാറ്റഗറിയില്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, സി കാറ്റഗറിയില്‍ ബര്‍മിങ്ഹാം ജേതാക്കളായി. പതിവിനു വിപരീതമായി ഇത്തവണ എല്ലാ യൂണിറ്റുകളും അത്യന്തം വീറും വാശിയോടെയാണ് റാലി മത്സരത്തില്‍ പങ്കെടുത്തത്. പ്രതീക്ഷിച്ചതിനേക്കാളും ഒരു മണിക്കൂര്‍ വൈകി റാലി മത്സരം അവസാനിച്ചത്. റാലിയിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തവും അംഗങ്ങളുടെ സജീവമായ പ്രവര്‍ത്തനവും കണ്‍വന്‍ഷന്‍ റാലിയെ മനോഹരമാക്കി. എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍ ഒന്നാം സ്ഥാനവും ഈസ്റ്റ് ആംഗ്ലിയ രണ്ടാംസ്ഥാനവും, കെറ്ററിംഗ് നാലാംസ്ഥാനവും കരസ്ഥമാക്കി. 

സി. കാറ്റഗറിയില്‍ ഒന്നാം സ്ഥാനം സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് രണ്ടാം സ്ഥാനം സ്റ്റീവനേജ് മൂന്നാം സ്ഥാനം നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ കരസ്ഥമാക്കി.ഏറ്റവും വലിയ ഗ്രൂപ്പായ ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം ബര്‍മിങ്ഹാം രണ്ടാം സ്ഥാനം മാഞ്ചസ്റ്റര്‍, മൂന്നാം സ്ഥാനം ലിവര്‍പൂള്‍ നേടി.ഒരു ഇടവേളയ്ക്കുശേഷം പൂര്‍ണ്ണ പ്രതാപത്തോടെ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു മാഞ്ചസ്റ്റര്‍ യൂണിറ്റിന് ജനപ്രിയ പ്രശംസ നേടിക്കൊടുത്തു. വിഗന്‍ യൂണിറ്റിന്റെ റാലിക്കു മുക്തകണ്ഠം പ്രശംസ നേടി. ഫാ. മാത്യു കട്ടിയാങ്കല്‍, ഫാ. എബ്രഹാം പറമ്പേട്ട്, എബ്രഹാം നടുവത്തറ എന്നിവരായിരുന്നു വിധിനിര്‍ണ്ണയ കമ്മറ്റിയില്‍ ഉണ്ടായിരുന്നത്.