Latest News

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങൾ നാളെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

2017-07-14 02:57:33am |
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി .നാളെ  15 രാവിലെ ഒമ്പതുമണിക്ക് തന്നെ രെജിസ്ട്രേഷൻ ആരംഭിക്കും .09 .30 ന് തന്നെ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങൾ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവർ ചേർന്ന് നിർവഹിക്കും തദവസരത്തിൽ കെറ്ററിംഗ്‌  മലയാളി അസോസിയേഷൻ പ്രസിഡന്റ് സോബിൻ സെക്രട്ടറി ജോർജ് , ബിൻസു ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും .
 
നാളെ രാവിലെ പത്തരയ്ക്ക് മുൻപായി മത്സരത്തിനായി എത്തുന്ന  സൗജന്യമായി രുചികരമായ കേരളീയ ബ്രേക്ക് ഫാസ്റ്റ് ലഭിക്കുന്നതാണ് .അതോടൊപ്പം  15 തിയതി രാവിലെയും എല്ലാവർക്കും സൗജന്യമായി ബ്രീക്ഫസ്റ്റ് ലഭിക്കുന്നതാണ് വിപുലമായ കാർ  പാർക്കിങ് സൗകര്യങ്ങളാണ് ഏവർക്കും വേണ്ടി ഒരുക്കിയിരിക്കുന്നത് .കാർ പാർക്കിങ് ചാർജ് വേണമെങ്കിലും അത് എത്തുന്നവർക്ക് എല്ലാർക്കും കേരള ക്ലബ്ബിന്റെ വക ഫ്രീ ആയിട്ടു  പാർക്കിങ്  നൽകാനാണ് കേരള ക്ലബ് തീരുമാനിച്ചിരിക്കുന്നത്  .ദൂരേ നിന്നും വരുന്ന ടീമുകൾക്ക് വിശ്രമിക്കുന്നതിനായി പ്രത്യേക താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് 
 
മത്സര വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകർഷകമായ സമ്മാനങ്ങളാണ് .രണ്ടിയിരത്തോളം പൗണ്ടാണ് വിജയികൾക്ക് ലഭിക്കുന്നത് .റമ്മിയിൽ ഒന്നാമത് എത്തുന്ന ടീമിന് അലൈഡ് ഫൈനാൻഷ്യൽ സർവീസ് സ്പോൺസർ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടൻ നൽകൂന്ന പൂവൻ താറാവുമാണ് ലഭിക്കുന്നത് .രണ്ടാമെത് എത്തുന്ന ടീമിന് sk electricals സ്പോൺസർ ചെയ്യുന്ന £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നത് prime care nursing agency നൽകുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും.
 
ലേലത്തിൽ ഒന്നാമത് എത്തുന്ന ടീമിന് ICS injury claim സ്പോൺസർ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടൻ നൽകൂന്ന പൂവൻ താറാവുമാണ് ലഭിക്കുന്നത് .രണ്ടാമെത് എത്തുന്ന ടീമിന് Passion Health Care ലെസിസ്റ്റർ സ്പോൺസർ ചെയ്ത £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നത് Philips Clims Ltd നൽകുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും.
 
മൂന്നാമത് ഓൾ ചീട്ടുകളി മത്സരം സ്പോൺസർ ചെയ്യുന്നത് പയസ് മാത്യു മലേമുണ്ടക്കൽ ,ഷാജി Mampilly , സോബൻ ജോൺ ,മലയാളം യു കെ ,ഓർത്തോ ജോർജ് കോവെന്ററി ,Megham Orchestra ,Better Frames UK Pvt Ltd ,കായൽ റെസ്റ്റാന്റ് എന്നീ സ്‌ഥാപനങ്ങളും വ്യ്കതികളുമാണ് . ഈ വർഷത്തെ പ്രതേകതയായ വീഡിയോ കോംപെറ്റീഷനിൽ ഇതിനോടകം യു കെ യിൽ അങ്ങോളം ഇങ്ങോളം ആയി നിരവധി എൻട്രികളാണ് ലഭിച്ചിരിക്കുന്നത് വിജയികൾക്ക് ഒന്നാമത് എത്തുന്ന ആൾക്ക് ചിന്നാസ് കാറ്ററിങ് നോട്ടിങ്ഹാം നൽകുന്ന £51പൗണ്ടും രണ്ടാമത് എത്തുന്ന ആൾക്ക് ഗ്ലാസ്‌കോ റമ്മി ബോയ്സ് നൽകുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും .
 
മത്സരത്തിൽ എത്തുന്നവർക്ക് രുചികരമായ കേരളീയ ഭക്ഷണങ്ങളും ദുരെ നിന്നും വരുന്നവർക്ക് വിശ്രമിക്കാനായി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .ഈ ടൂർണമെന്റ് ഒരു വൻ വിജയമാക്കുവാൻ യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും ജൂലൈ 15 ന് കെറ്ററിംഗിലേക്കു ഹൃദയപൂർവം ക്ഷണിക്കുകയാണ് . 
 
ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്ക് -,ജിറ്റോ ജോൺ -07405193061 ,ബിൻസ് ജോർജ് -07931329311 സജീവ് സെബാസ്റ്റ്യൻ -07886319132 ,സെൻസ് ജോസ് കൈതവേലിൽ -07809450568 
 
പാർക്കിങ്ങിനും വേദിയെ കുറിച്ചുള്ള അനേഷണങ്ങൾക്കും സിബു ജോസഫ് -07869016878,മത്തായി -07966541243