Latest News

മെഡ്‌വേ കേരള കമ്മ്യൂണിറ്റിയുടെ ബാഡ്‌മിന്റൺ ടൂർണമെൻറ്റ് ; രെജിസ്ട്രേഷൻ അവസാനിക്കുന്നു

2017-03-14 08:25:12am | മാത്യു ജേക്കബ്
uk  യിലെ മലയാളി ബാഡ്മിന്റൺ പ്രേമികൾക്കും കളിക്കാർക്കും  ഒരിക്കൽ കൂടി സുവർണ്ണാവസരം ഒരുക്കുകയാണ്  കെന്ററിലെ  മെഡ്‌വേ  കേരള  കമ്മ്യൂണിറ്റി. ഇതു നാലാം  വട്ടമാണ് മെഡ്‌വേ കേരള  കമ്മ്യൂണിറ്റി ഓൾ UK  ബാഡ്മിന്റൺ  ടൂര്ണമെന്റ്റ് സംഘടിപ്പിക്കുന്നത്.. 2017 ഏപ്രിൽ 8  ശനിയാഴ്ച 10 മണി മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകൾക്ക് യഥാക്രമം 301 പൗണ്ട് ക്യാഷ്‌ പ്രൈസും ട്രോഫിയും, 201  പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും, 101  പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും  ലഭിക്കുന്നതാണ്. മത്സരത്തിൽ  പങ്കെടുക്കാൻ  ആഗ്രഹിക്കുന്ന  ടീമുകൾ മാർച്ച് 20 നു മുമ്പ് 30 പൗണ്ട്  രെജിസ്ട്രേഷൻ  ഫീ  നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം : മെഡ്‌വേ പാർക്ക് , മിൽ റോഡ്, ജില്ലിങ്‌ഹാം ME7  1HF. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 
മാത്യു  ജേക്കബ് : 07940409924 
ജോൺ വർഗീസ് :07948380110