Latest News

ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങൾക്ക് സമാപനം ഇക്കുറി പൂവൻ താറാവ് പോയത് ഓക്സ്ഫോർഡിലേക്കും ബിർമിംഗ്ഹാമിലേക്കും.

2017-07-18 03:02:34am | സജീവ് സെബാസ്റ്റിയന്‍
കേരളാ ക്ലബ് നനീട്ടൻ കെറ്ററിങ്ങിൽ വച്ച് നടത്തിയ മൂന്നാമത് ആൾ യു കെ ചീട്ടുകളി തുടക്കം മുതൽ ഒടുക്കം വരെ ആവേശകരമായ മത്സര ങ്ങൾക്കൊടുവിൽ പൂവൻ താറാവ് പോയത് ബിർമിംഗ്ഹാമിലേക്കും ഓക്സ്ഫോർഡിലേക്കും  .ഇംഗ്ളണ്ടിലെ പ്രമുഖ നഗരങ്ങളായ ലണ്ടൻ ,മാഞ്ചസ്റ്റർ ,ഡെവൺ  ,ഗ്ലാസ്കോ,സ്ട്രോക്ക് ഓൺ ട്രെൻഡ്,കോവെന്ററി ,എന്നീ നഗരങ്ങളിൽ ഉള്ള ടീമുകളെ കൂടാതെ  യു കെയിലെ നിരവധി സ്‌ഥലത്തു നിന്നും ടീമുകൾ മത്സരത്തിനായി എത്തിച്ചേർന്നിരുന്നു .
 
തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷയുടെ മുൾ മുനയിൽ നിലനിറുത്തികൊണ്ടു നടന്ന റമ്മി മത്സരത്തിനൊടുവിൽ  അലൈഡ് ഫൈനാൻഷ്യൽ സർവീസ് സ്പോൺസർ ചെയ്ത  £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടൻ നൽകിയ  പൂവൻ താറാവും കരസ്‌ഥമാക്കി ഒന്നാം സ്ഥാനത്തെത്തിയത്  റെജി തോമസ് (ബിർമിങ്ഹാം )ആണ് .sk electricals സ്പോൺസർ ചെയ്ത   £251 പൗണ്ടും ട്രോഫിയും കരസ്‌ഥമാക്കി രണ്ടാം സ്ഥാനത്തു എത്തിയത്  കേരളാ ക്ലബ് നനീട്ടന്റെ സജീവ് സെബാസ്റ്റ്യൻ ആണ്  . prime care nursing agency നൽകിയ  £101 പൗണ്ടും ട്രോഫിയും  മുന്നാം സ്ഥാനത്തു എത്തിയത്അജയ് കുമാർ (ബോൾട്ടൻ ആണ്
 
ത്രസിപ്പിക്കുന്ന മത്സരങ്ങൾക്കൊടുവിൽ  Injury claim coventry സ്പോൺസർ ചെയ്ത  £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടൻ നൽകിയ  പൂവൻ താറാവും ലഭിച്ചത് പയസ് &ജിമ്മിഓക്സ്ഫോർഡ്  ടീമാണ്  . Passion Health Care ലെസിസ്റ്റർ  സ്പോൺസർ ചെയ്ത  £251 പൗണ്ടും ട്രോഫിയും ലഭിച്ചു രണ്ടാമത് എത്തിയത്  ബിജു ഫിലിപ്പ്  &ജിമ്മി Haywards Heath  (ലണ്ടൻ)ആണ്   .Philips Clims Ltd  നൽകിയ £101 പൗണ്ടും ട്രോഫിയും ലഭിച്ചു മൂന്നാം സ്‌ഥാനത്തു എത്തിയത് വാർവിക്കിൽ നിന്നും ബോൾട്ടണിൽ നിന്നും എത്തിയ ജോസും അജയ്‌കുമാറും ആണ് .ചീട്ടുകളിയോടനുബന്ധിച്ചു നടത്തിയ വീഡിയോ കോംപറ്റീഷനിൽ ചിന്നാസ്‌ കാറ്ററിംഗ് നോട്ടിങ്ഹാം സ്പോൺസർ ചെയ്ത £51 പൗണ്ട് കരസ്‌ഥമാക്കി ഒന്നാം സ്‌ഥാനത്തു എത്തിയത് ജോൺ മുളയിങ്കലും ഗാസ്കൊ റമ്മി ബോയ്സ് സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം സനലും കരസ്‌ഥമാക്കി .വിഡിയോ കോംപറ്റീഷനിൽ ഐപ്പിനു സ്പെഷ്യൽ പുരസ്‌കാരം നേടി .
 
ഉച്ചക്ക് നടന്ന പ്രൗഢ ഗംഭീരമായ കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ മലയാളം യു കെ ഓൺലൈൻ ന്യൂസ് പേപ്പർ ഡയറക്ടർ ബിൻസു ജോൺ ,കേറ്ററിംഗ്‌ മലയാളി അസോസിയേഷൻ പ്രസിഡന്റ് സോബൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .