Latest News

യു കെ യിൽ പാറന്പുഴ സംഗമം ഒക്ടോബര് ഏഴിന് ബർമിംഗ്ഹാമിൽ , ചാക്കോസാർ മുഖ്യാഥിതി

2017-07-22 08:29:39am |

ന്യൂകാസിൽ . യു കെ യിലേക്ക് കുടിയേറിയ കോട്ടയം ജില്ലയിലെ പാറന്പുഴ  നിവാസികളുടെ രണ്ടാമത് സംഗമം ഒക്ടോബർ മാസം ഏഴാം തീയതി ബർമിംഗ് ഹാമിൽ വച്ച് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു . രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ നടക്കുന്ന ഒരു മുഴുവൻ ദിന പരിപാടിയായ സംഗമത്തിലേക്കു യു കെ യിൽ ഉള്ള മുഴുവൻ പാറന്പുഴ  നിവാസികളെയും സ്വാഗതം ചെയ്യുന്നു ,വിവാഹിതരായി പാറമ്പുഴ യിൽ നിന്ന് പോയ സഹോദരിമാരും കുടുംബ സമേതം പരിപാടിയിൽ പങ്കെടുക്കും . സമ്മേളനം  പാറന്പുഴ  ഹോളി ഫാമിലി ഹൈ സ്‌കൂൾ മുൻ അധ്യാപകനും ഇപ്പോൾ യു കെ യിൽ താമസിക്കുന്ന  പാറന്പുഴ  പ്രദേശത്തുള്ള മുഴുവൻ ആളുകളുടെയും അധ്യാപകനും ആയ കുഴിച്ചാലിൽ ചാക്കോ സാർ ഉത്‌ഘാടനം ചെയ്യും ,ഇനിയും ഈ വിവരം അറിയാതിരിക്കുന്നവരും  പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവരും താഴെ പറയുന്ന ഫോൺ നംബറുകളിൽ  ബന്ധപ്പെടുക .തോമസ് കൂരോത്ത 07878890734 ,ഷൈമോൻ തോട്ടുങ്കൽ 07737171244,  സുനിൽ നെടിയകാല 07861648561 , സാജു വർഗീസ് പ്ളാപ്പറമ്പിൽ 07932021220, വിനോദ് ചുങ്കക്കാരോട്ട് 07817731480 , ഷിബു രാമനാട്ടുതറ  07896219060.