Latest News

ഈ വര്‍ഷത്തെ ലിമയുടെ ഓണം ലിവര്‍പൂളിന്‍റെ മലയാളി ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യും ,ഭാരവാഹികള്‍ എല്ലാം സജീവമായി രഗത്ത്‌ ഇറങ്ങികഴിഞ്ഞു

2017-07-23 03:21:15am | ടോം ജോസ് തടിയംപാട്
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ ഈ വര്‍ഷത്തെ ഓണം പൂര്‍വാധികം  ഭംഗിയായി ആഘോഷിക്കാന്‍ വേണ്ട ഒരുക്കാന്‍ പൂര്‍ത്തിയായതായി , 
ഓണം വിജയിപ്പിക്കാന്‍ എല്ല കമ്മറ്റി അംഗങ്ങളും സജീവനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന്   പ്രസിഡണ്ട്‌ ഹരികുമാര്‍ ഗോപാലനും  സെക്രെട്ടെറി  സെബാസ്റ്റിന്‍ ജോസഫും അറിയിച്ചു ..
 
വരുന്ന സെപ്റ്റംബര്‍ മാസം 23 ാം തിയതി ലിവര്‍പൂളിലെ പ്രൌഢഗംഭീരമായ  നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ്  പരിപാടികള്‍ അരങ്ങേറുന്നത് .പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ കലവറയില്‍  വിവിധങ്ങളായ കല പരിപാടിയില്‍ തയാറായികൊണ്ടിരിക്കുന്നുവെന്നു ആര്‍ട്സ് കമ്മറ്റി അംഗങ്ങളായ ജോയി അഗസ്തി , സോജന്‍ തോമസ്‌ എന്നിവര്‍ പറഞ്ഞു. ഇനിയും പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 10 മുന്‍പായി താഴെ കാണുന്ന ആര്‍ട്സ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്നു ലിമ നേത്രുതം അറിയിച്ചു .        ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച്‌     നേഴ്സിങ്ങ് മേഘലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8 , ബാന്‍ഡ് 7, എന്നി തസ്ഥികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മേഘലയിലെ മലയാളികളെ ആദരിക്കുന്നതാണ് .  .
 ,
കായിക, പരിപാടികള്‍ക്കായി ഒരു  കമ്മറ്റിയും  സജീവമയി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.  ഈ വര്‍ഷത്തെ ഓണം  ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു   പ്രസിഡണ്ട്‌ ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു .    പരിപാടികളുമായി ബന്ധപ്പെടാന്‍  താല്‍പ്പരൃമുള്ളവര്‍ ഈ വരുമായി ബന്ധപ്പെടുക സോജന്‍ തോമസ്‌  07736352874,    ജോയ് ആഗസതി  07979188391