Latest News

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഏകദിന സെമിനാര്‍ ഭംഗിയായി

2017-07-23 04:09:41am | ജിജോ അരയത്ത്‌
ബോൾട്ടൻ മലയാളി അസോസിയേഷൻ അണിയിച്ചൊരുക്കിയ ഏകദിന സെമിനാർ വളരെ ഭംഗിയായി, എല്ലാവർക്കും പ്രയോജനമായി മാറുവാൻ ഒരു സമൂഹത്തിന്റെ എല്ലാ സപ്പോർട്ടും നൽകി കമ്മറ്റി ലുള്ള എല്ലാവരും സഹായിച്ചു.  ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ഫിലിപ്പ് കൊച്ചിട്ടി സെമിനാർ ഉത്ഘാടനം ചെയ്തു,മാഞ്ചസ്റ്റർ ഭീകരക്രമണത്തിൽ മരിച്ച എല്ലാവരെയും ഒരു നിമിഷം സ്മരിച്ചുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു .
 
നഴ്സുമാർ അഭിമുഘീകരിക്കുന്ന പ്രശ്നങ്ങൾ ,ഏജൻസി ഡ്യൂട്ടി,NMC നിയമങ്ങൾ എന്നീ കാര്യങ്ങൾ ശ്രീ ബൈജു വർക്കി തിട്ടാല തന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ചു,എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കുവാനും ചർച്ച ചെയ്യുവാനും അവസരം ഉണ്ടായി .   റീവാലിഡേഷൻ സംബന്ധമായ കാര്യങ്ങൾ ശ്രീ ജോബി സൈമൺ എല്ലവർക്കും മനസിലാക്കി തന്നു.  ഈ സംരംഭം ഒരു വൻ വിജയമാക്കുവാൻ അസോസിയേഷൻ കമ്മറ്റി അംഗങ്ങൾ വളരെ സഹായിച്ചു.
 
പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ സര്ടിഫിക്കറ്റ് വിതരണം ചെയ്തു.  കേരളത്തിൽ നഴ്സുമാരുടെ സമരം വിജയമാക്കിയ UNA ക്ക്  എല്ലവരും അഭിനന്ദനങ്ങൾ  അർപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും എല്ലാ സഹായങ്ങൾ ഒരുക്കിയ കമ്മറ്റി അംഗങ്ങൾക്കും അസോസിയേഷൻ സെക്രട്ടറി ഷാരോൺ ജോസഫ് നന്ദി പറഞ്ഞു.