Latest News

നമ്മുക്ക് തട്ടുദോശയും ബിരിയാണിയും, കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ ചിക്കന്‍ ഫിംഗേഴ്‌സ് ആന്‍ഡ് ചിപ്‌സും ഐസ്‌ക്രീമും ശീതള പാനീങ്ങളും! കൊതിയൂറുന്ന വിഭവങ്ങളുമായി നീലഗിരി

2017-07-26 02:33:33am |
യുകെയിൽ ഇദംപ്രഥമായി യുക്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വള്ളംകളി മൽസരത്തിലെ   (Saturday 29 July 2017) സ്പോൺസർമാരിൽ ഒരാളായ  നീലഗിരി നിങ്ങൾക്കായി  നമ്മുടെ നാടിന്റെ പരമ്പരാഗതമായ വിഭവങ്ങൾ കാഴ്ചവയ്ക്കുന്നു. ചുരുങ്ങിയ കാലയളവിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച  നീലഗിരി ഒരു PRSL (Progressive Retail Solutions Limited)  സംരംഭമാണ്.  രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്‌ക്കു ഭക്ഷണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്‌ഷ്യം എന്ന്  നീലഗിരിയുടെ കാറ്ററിങ് ഡിറക്റ്റർ ആയ ഷാജു ബേബി അറിയിച്ചു.
 
യുകെയിലെ മലയാളികളുടെ ചരിത്രത്തിൽ ഇദംപ്രഥമായി നടത്തുന്ന  ഈ സംരംഭത്തിൽ പങ്കാളിയായത് കമ്പനി മാനേജ്മെന്റും, നിക്ഷേപകരും, സ്റ്റാഫ് മെംബേഴ്‌സും വളരെ പ്രതീക്ഷയോടെയും ആഹ്ളാദത്തോടെയുമാണ്‌    കാണുന്നതെന്ന്   എന്ന്  Managing  Director - Rex  Oustine  Jose യുക്മ യുമായി നടത്തിയ അഭിമുഖത്തിൽ  പറഞ്ഞു. യുകെയിൽ 2011 ൽ  പ്രവർത്തനമാരംഭിച്ച PRSL ചുരുങ്ങിയ കാലം കൊണ്ട്  പ്രതീക്ഷക്കുപരിയായ വളർച്ചനേടി ആറാം   വർഷത്തിലേക്കു കടന്നിരിക്കുകയാണ്. റസ്റ്റൻറ് റേറ്റിംഗ് കമ്പനിയായ ട്രിപ്പ് അഡ്വസറിൽ 79 ഇന്ത്യൻ  റസ്റ്റൻറ്കളിൽ 1)o സ്ഥാനവും  271 റസ്റ്റൻറ്കളിൽ 4)o സ്ഥാനവും കരസ്ഥമാക്കിയിരിക്കുന്നു.
 
ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പ്രാപ്തമായി PRSL വളർന്നത് മാനേജ്‌മെന്ടിൻറെ ദീർഘവീക്ഷണവും ഐക്യത്തോട്‌ കൂടിയ  പ്രവർത്തനവും കൊണ്ടാണെന്നു കമ്പനി Purchase Director  -  Benny Geroge അഭിപ്രായപ്പെട്ടു.  കമ്പനിയുടെ ഇന്നത്തെ വളർച്ചയിൽ  Leo Sebi - IT Director  PRSL വഹിച്ച പങ്കും എടുത്തുപറയേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയിൽ വിശ്വസമർപ്പിച്ച‌  നിക്ഷേപകർ ഈ പ്രസ്‌ഥാനത്തിന്റെ ഇന്നത്തെവളർച്ചയിൽ ഒഴിച്ചുകൂടാനാവാത്ത വിധം പങ്കുവഹിച്ചവരാണു. 
 
വള്ളംകളി  മത്സരത്തിൽ നീലഗിരി ഏവർക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കാപ്പി, ശീതളപാനീയങ്ങൾ, സ്നാക്കുകൾ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു.  കുട്ടികൾക്കുള്ള സ്പെഷ്യൽ ചിക്കൻ ഫിംഗേഴ്‌സ്  & ചിപ്സ്  ഐസ്ക്രീം,  ശീതള പാനീങ്ങൾ എന്നിവ ആവശ്യനുസരണം  ഒരുക്കിയിട്ടുണ്ട്.  സ്വാദിന് പേരുകേട്ട നീലഗിരീ ബിരിയാണിയും, കപ്പ ബിരിയാണിയും തട്ട് ദോശയും എന്നുവേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണെന്നതു ആയിരക്കണക്കിന് മലയാളികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നഘടകങ്ങളിൽ ഒന്നു മാത്രമാണ്‌.  
 
പാചകത്തിൽ അതിനിപുണരായ  മലയാളി, തമിഴ്, ആന്ധ്രാ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഷെഫുമാർ നീലഗിരിയുടെ മാത്രം പ്രത്യേകതയാണ്‌. പാക്കഡ്‌ ലഞ്ച്, ഡിന്നർ  ബോക്‌സുകൾ നിർലോഭം മിതമായ നിരക്കിൽ ലഭ്യമാണ് എന്നും നീലഗിരി അറിയിച്ചിട്ടുണ്ട്.
ഒരു ലൈസെൻസിഡ് റെസ്റ്റൻറ് ആയ നീലഗിരി ആവശ്യാനുസരണം ബിയറും ഉം ഡ്രിങ്ക്സും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു .യുക്മയും നീലഗിരിയും സംയുക്തമായി അവതരിപ്പിക്കുന്ന കൊമ്പനാന-നീലഗിരി കണ്ണൻ  ജനഹൃദയങ്ങളുടെ മനംകവരുമെന്നതിൽ സംശയമൊന്നുമില്ല.