Latest News

സെൻട്രൽ മാഞ്ചസ്റ്റർ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം September 9-ന്

2017-08-01 02:56:08am | സാബു ചുണ്ടക്കാട്ടില്‍
  മലയാളികളുടെ മാത്രം അഹങ്കാരവും ആവേശവുമായ ഓണം !!! ചിങ്ങപുലരിയെ കാണാൻ വെമ്പുന്ന മലയാളികൾ. തങ്ങളുടെ നെൽപുരകൾ നിറഞ്ഞു കവിഞ്ഞ വിളവെടുപ്പു കാലത്തിന്റെ സന്തോഷത്തിൽ സമ്പൽ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഓർമ്മകളെ ഉണർത്തി കൊണ്ട് മാവേലിവാണ മാനുഷരെല്ലാം ഒരു പോലെ കഴിഞ്ഞിരുന്ന കാലത്തിന്റെ മധുര സ്മരണകൾ ഉണർത്തുന്ന ഓണക്കാലത്തെ വരവേൽക്കുവാൻ പൂവിളിയും പൂക്കളവും ഓണസദൃയും കലാപരിപാടികളുമായി സെൻട്രൽ മാഞ്ചസ്റ്ററിലെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.
 
 പൊന്നിൻ ചിങ്ങമാസത്തെ രേവതി നാളിൽ സെപ്റ്റംബർ 9 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ലോങ്ങ് സൈറ്റിലെ St. Joseph church Hall ൽ വച്ച് ഓണാഘോഷ പരിപാടികൾ നടത്തപെടുന്നു . പൂക്കളം ഒരുക്കി കൊണ്ട് പതിനൊന്നു മണിക്ക് തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികളോടൊപ്പം  കുട്ടികൾക്കായി വിവിധ തരം മത്സരങ്ങളും വടം വലിയും നടക്കും. അതിനു ശേഷം വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുന്നതാണ് .പിന്നീട് വിവിധ ഇനം കലാപരിപാടികൾ ഉണ്ടായിരിക്കും . ഓണാഘോഷ പരിപാടികളിലേയ്ക്ക് ജാതി മത വർഗ്ഗ വർണ രാഷ്ട്രീയ വ്യത്യാസമന്യേ ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു. 
വേദി: St.Joseph  church hall, Manchester,Longsight,  M13 0OBU
 
ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപെടുക: Jossy Mon Joseph-07910709133