Latest News

ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന് മുഖ്യ ആഥിതിയായി ഇടുക്കി എംപി ജോയിസ് ജോർജ് കുടുംബസമേതം എത്തുന്നു

2017-03-18 03:22:04am |

മെയ് ആറിനു നടക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിൽ പങ്കെടുക്കാൻ അദ്യമായി ഇടുക്കിയുടെ ജനപ്രതിനിധി കുടുംബസമേതം എത്തുന്നു. ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ വാർഷികത്തിൽ ഇടുക്കി ജില്ലാക്കാരായ എല്ലാവരുടെയും കുടെ സമയം ചെലവഴിക്കാനും, അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും, ഇടുക്കി  ജില്ലാ സംഗമം എന്ന  കൂട്ടായ്മയിൽ പങ്കുകെള്ളാൻ എല്ലാവരും മെയ് ആറിനു നടക്കുന്ന സംഗമത്തിൽ എത്തി ചേരാൻ  ജോയിസ് ജോർജ് എല്ലാ ഇടുക്കി ജില്ലക്കാരെയും ഹാദ്വവമായി ക്ഷണിക്കുന്നൂ. ജോയിസ് ജോർജ് MP യുടെ വീഡിയോ നൂസിന്റ അടിയിൽ ചേർത്തിരിക്കുന്നൂ.

ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വദ്യകരമാക്കാൻ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി  ഓർമ്മിപ്പിക്കുന്നു..

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്നേഹ കുട്ടായ്മയുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് ഇടുക്കി ജില്ലാ സംഗമം പതിനാറു ലക്ഷം  രൂപ കൊടുത്ത് കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കൻ  സാധിച്ചത്
യു കെയിലുള്ള ഒരോ ഇടുക്കിക്കാർക്കും അഭിമാനിക്കാനുള്ളതാണ്.

 മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ ന്യുതനവും, പുതുമയുമാർന്ന രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തി വരുന്നു.
UK യിൽ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തിൽ  പങ്ക് ചേരുവാൻ ഇടുക്കി ജില്ലാ സംഗമം ഹാദ്വവമായി നിങ്ങളെ ക്ഷണിക്കുന്നൂ.


വേദിയുടെ അഡ്രസ്,

community centre - Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

കൂടുതൽ വിവരങ്ങൾക്ക്
ദയവായി ഈ നമ്പരുകളിൽ ബന്ധപ്പെടുക.

കൺവീനർ: റോയി മാത്യു 07828009530

ജോയിന്റ് കൺവീനെഴ്സ്                           ബാബു തോമസ്  07730 883823                         ബെന്നി തോമസ്  07889 971259,                        റോയി മാത്യു 07956 901683,                           ഷിബു സെബാസ്റ്റ്ൻ  07576  195312.