Latest News

യു ബി സി ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തിൽ ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ ഒന്നിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു

2017-03-18 03:25:19am |

സ്കോട്ലൻഡിലെ ഏറ്റവും മികച്ച ബാഡ്മിന്റൺ ടൂർണമെന്റ് എന്ന് ഖ്യാതി നേടിയ യുണൈറ്റഡ് ബാഡ്മിന്റൺ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ ഒന്നു ശനിയാഴ്ച രാവിലെ പതിനൊന്നു മാണി മുതൽ നടത്തപ്പെടുന്നതാണ്.

ഗ്ലാസ്‌ഗോ, എഡിൻബറ, അബെർദീൻ,ഫാൽകിർക് എന്നിവിടങ്ങളിൽ നിന്നുമുള്ള നിരവധി ടീമുകളോടൊപ്പം യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അനേകം ടീമുകളും ഇതിനോടകം തന്നെ  ടൂർണമെന്റിൽ മാറ്റുരക്കുന്നതിനായി പേര് രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യം കാണിക്കുന്നതിനാൽ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രെജിസ്റ്റർ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

ഇരുപതിലധികം ടീമുകൾ ഇതിനോടകം തന്നെ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇനിയും ആദ്യം രജിസ്റ്റർ ചെയ്യുന്ന  കുറച്ചു ടീമുകളെ മാത്രമേ പങ്കെടുപ്പിക്കാൻ കഴിയൂ . കഴിഞ്ഞ മൂന്നു വർഷങ്ങളിൽ നടത്തിയ ടൂർണമെന്റുകൾ വൻ വിജയമായിരുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിപുലമായ രീതിയിൽ ആണ് ഈ വർഷത്തെ ടൂർണമെന്റ് അണിയിച്ചൊരുക്കുന്നത്.

U B C ഗ്ലാസ്ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാൻ റിഗ് സ്പോർട്സ് സെന്ററിൽ വച്ചായിരിക്കും മത്സരങ്ങൾ നടത്തപ്പെടുന്നത്. രാവിലെ 11 മണി മുതൽ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങൾ .  വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം സ്കോട് ലാൻഡിലെ പ്രമുഖ നഴ്സിംഗ് ഏജൻസി ആയ ഓൺ കോൾ നഴ്സിംഗ് ഏജൻസി സ്പോൺസർ ചെയ്യുന്ന 251 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം ഷേർ ബ്രതേർസ്  ഇന്ത്യൻ ഗ്രോസറി ഷോപ്പ് സ്പോൺസർ ചെയ്യുന്ന  151 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം ജെ എം ജെ കാറ്ററിങ് സർവീസസ് സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും ട്രോഫിയും ആയിരിക്കും നൽകുന്നത്.   മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

ജോ സെബാസ്ട്യൻ - 07882435921
പ്രവീൺ - 07799260515
ടോണി -07597122836