Latest News

പുതുതലമുറയ്ക്ക് പുത്തന്‍ ഉണര്‍വ്വായി എംഎംഎയുടെ സപ്ലിമെന്ററി സ്‌കൂള്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും

2017-08-29 07:26:40am | ഷാജിമോന്‍ കെ. ഡി.

കലാരംഗത്ത് പുതുതലമുറയ്ക്ക് പുത്തന്‍ ഉണര്‍വ്വേകി എംഎംഎയുടെ സപ്ലിമെന്ററി സ്‌കൂള്‍ സെപ്റ്റംബര്‍ രണ്ടിന് തുറക്കും. ക്ലാസിക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, കര്‍ണാട്ടിക് സംഗീതം, കരാട്ടെ സംഗീതം, മലയാളം ക്‌ളാസുകള്‍ എന്നിവയാണ് പരിശീലിക്കപ്പെടുന്നത്. അതാത് രംഗത്ത് വിദഗ്ധരായ അധ്യാപകരാണ് ക്‌ളാസുകള്‍ കൈകാര്യം ചെയ്യുന്നത്. മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിന് പുത്തന്‍ ഉണര്‍വേകുന്ന ഈ പരിശീലനത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:

07886526706, 07464846405, 07793940060