Latest News

ഉഴവൂര്‍ സംഗമം 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2017-08-29 07:27:41am |

സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന യുകെയിലെ, ഉഴവൂര്‍ സംഗമം 2017 സെപ്റ്റംബര്‍ 1, 2 തീയതികളില്‍ ബിര്‍മിങ്ഹാം UKKCA ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടത്തപ്പെടുന്നു. കഴിഞ്ഞ 10 വര്‍ഷമായി വിജയകരമായി നടത്തപ്പെടുന്ന ഈ ഒത്തുചേരലിന്റെ, ഈ വര്‍ഷത്തെ ആഘോഷത്തിന്റെ വിജയത്തിനായി, ശ്രീ. ടോമി ചാലില്‍, സാജന്‍ കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

നാട്ടില്‍ നിന്ന് എത്തിയ മാതാപിതാക്കള്‍ തിരി തെളിച്ചു ആരംഭിക്കുന്ന ഈ സംഗമത്തില്‍ വെച്ച് വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വ്യക്തികളെ ആദരിക്കുന്നു. ഒന്നും രണ്ടും തീയതികളില്‍, യുകെയില്‍ അറിയപ്പെടുന്ന കലാകാരന്മാരും ഉഴവൂരിന്റെ പ്രതിഭകളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയ ടോജോ അബ്രാഹവും സ്റ്റീഫന്‍ കല്ലടയിലും അറിയിച്ചു.