Latest News

യുകെകെസിഎ കണ്‍വന്‍ഷന്‍: ടിക്കറ്റ് കിക്കോഫിന് ഉജ്വല തുടക്കം

2017-02-28 10:32:37am | സഖറിയ പുത്തന്‍കളം

ബര്‍മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് കണ്‍വന്‍ഷന്‍ കിക്കോഫിന് ഉജ്വല തുടക്കം. രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടന്‍ ഹാമിലെജോക്കി റേസ്‌കോഴ്‌സ് ക്ലബില്‍ ജൂലൈ

 

എട്ടിന് കണ്‍വന്‍ഷന്‍ നടത്തുന്നതിന്റെ വിവിധ കമ്മിറ്റികളെ യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. 

നാഷണല്‍ കൗണസിലില്‍ എത്തിയ യൂണിറ്റുകളില്‍നിന്നും നറുക്കിട്ടാണ് പ്രഥമ ടിക്കറ്റ് പ്രകാശനത്തിന് യൂണിറ്റിനെ തെരഞ്ഞെടുത്തത്. നിഷ സ്റ്റീഫന്‍ തെരുവത്ത് എന്ന ബാലിക നറുക്കെടുത്തപ്പോള്‍ പ്രഥമ ടിക്കറ്റ് സ്വീകരിക്കാന്‍ അര്‍ഹമായത് ലിവര്‍പൂള്‍ യൂണിറ്റാണ്. യുകെകെസിഎ പ്രസിഡന്റ് ബിജു മടുക്കക്കുഴി, ലിവര്‍പൂള്‍ യൂണിറ്റ് ഭാരവാഹികളായ സാജു പാണംപറമ്പില്‍, ബിജു എന്നിവര്‍ക്ക് പ്രഥമ ടിക്കറ്റുകള്‍ നല്‍കി പ്രകാശനം ചെയ്തു.

 



വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന യുകെകെസിഎയുടെ ചരിത്രത്തിലെ ഏ്റ്റവും ബൃഹത്തായ കണ്‍വന്‍ഷന്‍ സെന്ററാണ് ചെല്‍ട്ടന്‍ഹാമിലെ ജോക്ക്ി ക്ലബ് റേസ്‌കോഴ്‌സ് സെന്റര്‍. 300 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ജോക്കി ക്ലബ് റേസ്‌കോഴ്‌സ് സെന്ററില്‍ പതിനായിരം കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. രാജകീയ പ്രൗഢിയാര്‍ന്ന വേദിയും വേദിക്ക് പിന്നിലായി അതിബൃഹത്തായ സ്‌ക്രീനും കണ്‍വന്‍ഷന് മാറ്റുകൂട്ടും. 

യുകെകെസിഎ പ്രസിഡന്റ് ബിജു മടുക്കക്കുഴി ചെയര്‍മാനായിട്ടുള്ള കണ്‍വന്‍ഷന്‍ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി ജോസിനെടുംതുരത്തി പുത്തന്‍പര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ റോയി സ്റ്റീഫന്‍, ബെന്നി മാവേലി എന്നിവര്‍ വിവിധ കമ്മിറ്റി അംഗങ്ങളായി കണ്‍വന്‍ഷന്‍ വിജയത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.