Latest News

ന്യൂ കാസിൽ മലയാളികളുടെ ഓണാഘോഷം നാളെ (ശനി ) ഫെനം സെന്റ് റോബെർട്സ് ഹാളിൽ ഓണസദ്യ വെറും മൂന്നു പൗണ്ടിന്

2017-09-01 09:04:28am |

ന്യൂകാസിൽ , യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ചരിത്രത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ഓണസദ്യയുമായി നോർത്ത് ഈസ്റ്റിലെ മാൻ മലയാളി അസോസിയേഷൻ . സെപ്തംബര് രണ്ടാം തീയതി ഫെനം  സെന്റ് റോബെർട്സ് ഹാളിൽ നടക്കുന്ന നോർത്ത് ഈസ്റ് മലയാളികളുടെ ഓണാഘോഷ പരിപാടിയിൽ ആണ് വെറും മൂന്ന് പൗണ്ടിന് ഇരുപത്തി അഞ്ചു വിഭവങ്ങളുമായി നാടൻ തൂശൻ ഇലയിൽ സദ്യ വിളമ്പുന്നത്  . ഒരു കുടുംബം ഒന്നായി ഓണസദ്യ കഴിക്കണമെങ്കിൽ മുപ്പതു രൂപയും നാൽപ്പതു രൂപയും ഒക്കെ അസോസിയേഷനുകൾ വാങ്ങുമ്പോൾ ആണ്  മൂന്നു പൗണ്ടിന് ഓണസദ്യ ഒരുക്കി മാൻ  ഭാരവാഹികൾ ഞെട്ടിച്ചിരിക്കുന്നത് . യു കെ യിൽ തന്നെ ഏറെ അറിയപ്പെടുന്ന ഒരു റെസ്റ്റോറന്റ് ഗ്രൂപ്പിലെ  വെജിറ്റേറിയൻ സദ്യ സ്പെഷ്യലിസ്റ് ആയ ഷെഫ് ആണ്  വിഭവങ്ങൾ ഒരുക്കുന്നത് .ഓണആഘോഷ പരിപാടികളോടനുബന്ധിച്ചു നൂറോളം വനിതകൾ പങ്കെടുക്കുന്ന കേരളീയരുടെ തനതു കലാരൂപവും ഓണാഘോഷ പരിപാടികളിൽ  ഏറെ പ്രധാനവുമായ തിരുവാതിരകളിയും അരങ്ങേറും , ഏഷ്യാനെറ്റ് ടാലെന്റ്റ് കോണ്ടെസ്റ് വിജയിയും നൃത്ത അധ്യാപികയും ആയ ബ്രീസ് ജോർജ് , ജോമ  ജോർജ് എന്നിവരുടെ നേതൃത്വത്തിൽ  ഇതിനുള്ള പരിശീലനവും തുടങ്ങിക്കഴിഞ്ഞു . വിവിധ കല കായിക മത്സരങ്ങളും , വടം  വലി മറ്റു ഓണക്കളികൾ എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട് ,പുലികളി , മാവേലിക്ക് വരവേൽപ്പ് , നാടൻ  ചെണ്ടമേളം , എന്നിവയും നടക്കും . ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ പറയുന്ന നമ്പറുകളിൽ വിളിച്ചു നിങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തുക . varghese thomas .07940359673, shelly philip.07429982338, jiby vazhakkulam.07737027931. raju abraham.07889906687. biju kanamannil 07878223714