Latest News

ഓമ്നി പൊന്നോണം നാളെ 11 മുതൽ ബെൽഫാസ്റ്റ് സിറ്റിഹാളിൽ ഫ്രീ ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തുമുതൽ

2017-09-02 03:17:50am |
ഓർഗനൈസേഷൻ  ഓഫ് മലയാളീസ്  ഇൻ  നോർത്തേൺ അയർലൻഡ്  നേതൃത്വത്തിൽ  നടക്കുന്ന  പൊന്നോണം 2017 നാളെ 11 മുതൽ  ബെൽഫാസ്റ്റ്  സിറ്റിഹാളിൽ  നടക്കും . ഫാമിലി ഫോട്ടോഷൂട്ട്  രാവിലെ പത്തിനു  ആരംഭിച്ച്  മൂന്നിന്  അവസാനിക്കും .ഇതോടൊപ്പം കേരളത്തിലെ  നിർധനരായ  വിദ്യാർത്ഥികളെ  സഹായിക്കാനുള്ള  ചാരിറ്റിയും ഓമ്‌നി  സംഘടിപ്പിച്ചിട്ടുണ്ട് 
 
11 ന്  ഓണപ്പൂക്കളം ,11.30 നു നോർത്ത് ബെൽഫാസ്റ്  എം.എൽ. എ  വില്യം ഹംഫ്രി  ഓണാഘോഷച്ചടങ്ങ്  ഉദ്ഘാടനം  ചെയ്യും .10 രൂപയാണ്  ഇത്തവണത്തെ ഫാമിലി ടിക്കറ്റിന് .ചെണ്ടമേളം ,സംഗീത വിരുന്ന് ,ഫ്രീ  ഫാമിലി  ഫോട്ടോഷൂട്ട്,ലേലം   തുടങ്ങി ഇത്തവണത്തെ 
ഓണം  പൊടി  പൊടിക്കും .ഓമ്നിയുടെ  നേതൃത്വത്തിൽ  നടത്തിയ  ഫാമിലി  ഫൺ  ആൻഡ്  സ്പോട്സ്  ഡേയ്ക്ക് മികച്ച  സഹകരണമാണ്  പൊതു ജനങ്ങളിൽ  നിന്ന് ഉണ്ടായത് .ഷിജി കോമത്ത് ,ബാബു  ജോസഫ് ,ബിനു മാനുവൽ ,കുഞ്ഞുമോൻ ഇയൊച്ചൻ ,സണ്ണി  പരുന്തുംപ്ലാക്കൽ ,പുഷ്പ ശ്രീകാന്ത്, ജെയ്‌സൺ  പൂവത്ത്തൂർ ,സന്തോഷ്  ജോൺ  എന്നിവർ കായിക മേളക്ക്  നേതൃത്വം  നൽകി .കായിക മേളയുടെ ചിത്രങ്ങൾ കാണുന്നതിന് ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://photos.app.goo.gl/pSlNcAlgnhOStvNt2