Latest News

ലിവര്‍പൂളില്‍ ആര്‍പ്പ് വിളികള്‍ ഉയര്‍ന്നു, അക്കാളിന്‍റെ (ACAL) നേത്രുത്തത്തില്‍ ഓണത്തിനു തുടക്കമായി

2017-09-03 02:57:30am | ടോം ജോസ് തടിയംപാട്
വര്‍പ്പൂളില്‍  ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട്  ലിവര്‍പൂളിലെ  ശ്രേദ്ധയമായ   മലയാളി അസോസിയേഷനുകളില്‍ ഒന്നായ   ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍  ലിവര്‍പൂള്‍   (ACAL )ന്‍റെ നേതൃത്തത്തില്‍  ഇന്നു  രാവിലെ ഫസാക്കെര്‍ലി റെയില്‍വേ ക്ലബ്ബില്‍ കിടിലന്‍ ഓണാഘോഷപരിപാടികള്‍  നടന്നു.  രാവിലെ ആരംഭിച്ച കസേരകളിയോടുകൂടിയാണ് പരിപാടികള്‍ തുടക്കംകുറിച്ചത് , പിന്നിട്  ലെമെന്‍  ഓണ്‍ ദി സ്പൂണ്‍, പുരുഷന്‍മാരുടെയും , സ്ത്രികളുടെയും വടംവലി മത്സരം എന്നിവ  നടന്നു .തുടര്‍ന്നു  വിഭവസമര്‍ത്ഥമായ ഓണ സാദ്ധൃ. അതിനു ശേഷം ACAL ന്‍റെ കമ്മറ്റി അംഗങ്ങളുടെ നേതൃത്തത്തില്‍ നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു .
                               സ്വാഗതം ആശംസിച്ച ACAL ന്‍റെ പ്രസിഡണ്ട്‌ ജിജിമോന്‍ മാത്യു ഓണം സ്നേഹത്തിന്‍റെ സൗഹാര്‍ദത്തിന്റെയും ഉത്സവമാണ്  അതുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അവരുടെ സ്വഭാവഭേതങ്ങളാണ് എന്നു കണ്ട് അങ്ങികരിക്കാന്‍ നമുക്ക് കഴിയണമെന്ന് രാമന്‍ നടത്തിയ രാവണ വധം ഉദാകരിച്ചു പറഞ്ഞു .ആശയ സംബുഷ്ട്ടമായ ഓണസന്ദേശം  ഓസ്റ്റിന്‍ ഷേര്‍ഫിന്‍ നല്‍കി നാനാര്‍ത്ഥത്തില്‍ ഏകത്വം എന്ന മഹത്തായ സന്ദേശം ലോകത്തിനു നല്‍കിയ ഭാരത്തില്‍ നിന്നും എന്നുയരുന്ന അസഹിഷ്ണുതയുടെ ശബ്ദം എന്നെ ഭയപ്പെടുത്തുന്നു എന്ന്.ഓസ്റ്റിന്‍ പറഞ്ഞു .
                        പിന്നിട് കാണികളെ അമ്പരപ്പിക്കുന്ന തകര്‍പ്പന്‍ കല പരിപാടികളാണ് അരങ്ങേറിയത് ,എല്ലാ കല പരിപാടികളും ഒന്നിന് ഒന്ന്‍ മേച്ചമായിരുന്നു  വൈകുന്നരം 5 മണിവരെ കലപരിപാടികള്‍ തുടര്‍ന്നു .GCSC യുക്ക് ഉന്നത വിജയം നേടിയ കുട്ടികളെ അഭിനധിച്ചു ,പിന്നിട് കലപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാന വിധരണവും നടന്നു.