Latest News

ചരിത്രത്തിലാദ്യമായി ഡാഡിമാര്‍ക്ക് വേണ്ടി മാത്രമായി ഒരു ദിവസം! ആവേശം വാരി വിതറി എം.എം സി.എയുടെ ഡാഡീസ് ഡേ ഔട്ട്

2017-09-05 02:53:16am | അലക്‌സ് വര്‍ഗീസ്‌
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ "ഡാഡീസ് ഡേ ഔട്ട് " പങ്കെടുത്തവർക്കെല്ലാം ഓർമ്മയിൽ സൂക്ഷിക്കാൻ, മറക്കാനാവാത്ത അനുഭവമായി. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഡാഡിമാർക്ക്  വേണ്ടി മാത്രമായി സംഘടിപ്പിച്ച ഒരു ദിവസത്തെ നോർത്ത് വെയിൽസ് ട്രിപ്പിൽ പങ്കെടുത്തവരെല്ലാം, യുകെയിലെ ജീവിത സാഹചര്യത്തിൽ എല്ലാത്തരത്തിലുള്ള മാനസിക പിരിമുറുക്കത്തിൽ നിന്നുമുള്ള അയവ് വരുത്തുന്ന ഒന്നായിരുന്നു എന്ന് ഏകകണ്ഡമായി അഭിപ്രായപ്പെട്ടു. നോർത്ത് വെയിൽസിലെ വിവിധ സ്ഥലങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ഏകദിന വിനോദയാത്ര എല്ലാവർഷവും സംഘടിപ്പിക്കണമെന്ന അഭിപ്രായമാണ് രൂപപ്പെട്ടത്.
 
എം.എം.സി.എ പ്രസിഡന്റ് ജോബി മാത്യു, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ സിബി മാത്യു,  വൈസ് പ്രസിഡന്റ് ഹരികുമാർ പി കെ,  ജോയിന്റ് സെക്രട്ടറി ആഷൻ പോൾ, കമ്മിറ്റിയംഗങ്ങളായ ജനീഷ് കുരുവിള, തുടങ്ങിയവർ വിനോദയാത്രക്ക് നേതൃത്വം കൊടുത്തു. വിനോദയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി അലക്സ് വർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.
 
കൂടുതൽ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:-

https://goo.gl/photos/NMi2j2mH2BM5FhcG7