Latest News

സെൻട്രൽ മാഞ്ചസ്റ്റർ മലയാളി സമൂഹത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 9 ന്

2017-09-05 03:03:15am |
സെൻട്രൽ മാഞ്ചസ്റ്റർ മലയാളി കുടുംബ കൂട്ടായ്മ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 9 ന് (ശനി) സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റി ഹാളിലാണ് പരിപാടികൾ നടക്കുന്നത്. രാവിലെ 11ന് പൂക്കളമിട്ട് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തിൽ, മലയാളി കുടുംബങ്ങൾ ഒരുമയോടെ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം    കുറിക്കുന്നത്. ഓണസദ്യക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ മത്സരങ്ങളും പുരുഷൻമാരുടേയും, വനിതകളുടേയും വടംവലിയും ഉണ്ടായിരിക്കും. 
    തുടർന്ന് മാവേലി മന്നനെ വരവേൽക്കുന്നതോടെ ആരംഭിക്കുന്ന കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുക്കും. കലാപരിപാടികൾക്കൊപ്പം   തട്ടുകട വഴി ചായയും നാടൻ പലഹാരങ്ങളും ലഭിക്കും. വൈകുന്നേരത്തോടെ ഓണാഘോഷ പരിപാടികൾ സമാപിക്കും.
 
കൂടുതൽ വിവരങ്ങൾക്ക് :-
O7910709133,
07823888673,
07956171991
 
ഓണാഘോഷം നടക്കുന്ന ഹാളിന്റെ വിലാസം:-
ST. J0SEPH CHURCH HALL, 
LONGSIGHT,
MI3 OBU.