Latest News

സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളീ അസ്സോസിയേഷന്റ 14 ലാമതു ഓണാഘോഷം സെപ്റ്റംബർ 10 നു വിപുലമായ പരിപാടികളോടെ,കൊഴുപ്പിക്കാൻ പ്രെസ്റ്റൻ ചെണ്ടമേളവും, നോട്ടിങ്ഹാം ബോയിസിന്റ പുലികളിയും

2017-09-06 03:07:36am | എബിൻ ബേബി, എസ് എം എ

പൊന്നിൻ ചിങ്ങത്തിലെ പൂവിളിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ നമ്മുടെ സംസ്കാരത്തതും പൈതൃകത്തെയും നമ്മുടെ പുതുതലമുറക്ക് പകർന്നു നൽകുവാൻ ആവേശത്തോടെ നമുക്ക് ഓണത്ത വരവേൽക്കാം ഈവരുന്ന സെപ്റ്റംബർ 10 നു രാവിലെ 10 :30 നു ബ്രോഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിൽവച്ചു എസ്. എം. എയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓർമയിൽ എന്നും കാത്തുസൂക്ഷിക്കാൻ എസ് എം എയുടെ അതുല്യമായ കലാപ്രിതിഭകൾ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും, എല്ലാവര്ക്കും പങ്കെടുക്കുവാനും ആസ്വദിക്കുവാനും പറ്റുന്ന രീതിയിൽ സംവിധാനം ചെയ്‌തിരിക്കുന്ന മത്സരങ്ങളും,

10  ൽ പരം കലാകാരന്മാരെ അണിനിരത്തി പ്രെസ്റ്റൻ ചെണ്ടമേളവും, നോട്ടിങ്ഹാം ബോയിസിന്റ പുലികളിയും,  സ്വന്തം ഭവനകളിൽ പാകം ചെയ്‌യുന്ന ഭക്ഷണവും സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓണമാഘോഷത്തിനു മാറ്റുകൂട്ടും. ഈ മഹനീയ അവസരത്തിൽ എസ് എം എയോടൊപ്പം ഓണം ആഘോഷിക്കാൻ സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിക്കുന്നതായി അറിയിച്ചുകൊണ്ട് പ്രസിഡന്റ് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറർ വിൻസെന്റ് കുര്യാക്കോസ് എന്നിവർ ആഘോഷത്തിന്റ നേതൃത്വം നൽകും.