Latest News

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബർ 9 ശനിയാഴ്ച

2017-09-07 02:48:58am | അലക്‌സ് വര്‍ഗീസ്‌
മാഞ്ചസ്റ്റർ :-ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബർ 9 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് ഗോപകുമാർ നായർ, സെക്രട്ടറി സന്തോഷ് നായർ എന്നിവർ അറിയിച്ചു. സാൽഫോർഡ് സെൻറ്. ജയിംസ് ഹാളിൽ നടക്കുന്ന ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 ന് അത്തപ്പൂക്കളമിട്ട് തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികളിൽ അംഗങ്ങൾ വീടുകളിൽ  തയ്യാറാക്കിയ പ്രത്യേക വിഭവങ്ങളാണ്  ഓണസദ്യക്ക് വിളമ്പുന്നത്. മാവേലി മന്നന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൻപിച്ച വരവേൽപ്പ് നൽകി സ്വീകരിക്കും. തുടർന്ന് മാവേലി മന്നൻ തന്റെ പ്രജകൾക്ക് ദർശനം നല്കും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ.
 
ഓണസദ്യക്ക് ശേഷം കുട്ടികളുടേയും മുതിർന്നവരുടേയും വിവിവ കലാപ്രകടനങ്ങൾ ഉണ്ടായിരിക്കും.  കലാപരിപാടികൾക്ക് ശേഷം നിരവധി സമ്മാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭാഗ്യ നറുക്കെടുപ്പ് നടക്കും. വൈകുന്നേരം 5 മണിയോട് കൂടി ഓണാഘോഷ പരിപാടികൾ സമാപിക്കും.      
 മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയിലെ മുഴുവൻ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ  പങ്കെടുക്കുമെന്ന് സെക്രട്ടറി സന്തോഷ് നായർ അറിയിച്ചു.
 
ഓണാഘോഷം നടക്കുന്ന വേദിയുടെ വിലാസം:-
ST.JAMES HALL,
VlCARAGE CL0SE,
SALFORD, M6 8EJ.