Latest News

ബിർമിങ്ഹാം കേരളവേദിയുടെ ഓണാഘോഷം ഞായറാഴ്ച

2017-09-08 02:18:59am | ജോബി കോശി
ബിർമിങ്ഹാം കേരളവേദിയുടെ  ഈ വർഷത്തെ ഓണാഘോഷം ഈ  വരുന്ന ഞായറാഴ്ച 10/09/17കൃത്യം 10:00 മണിക്കുതന്നെ ആരംഭിക്കുന്നതാണ്.തിരുവാതിരകളി , വടംവലി മത്സരം ,ഫാഷൻ ഷോ , ഓണപ്പാട്ട് , മറ്റു വിവിധയിനം കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടും.മാവേലി മന്നനെ വരവേൽക്കുന്ന  ചടങ്ങോടുകൂടി ഓണാഘോഷത്തിന് തുടക്കമാകും .വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം 2017-2018 വർഷത്തേക്കുള്ള  executive  കമ്മറ്റിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയക്കു തുടക്കമാകും !കഴിഞ്ഞ  ഒരുവർഷം ഈ കമ്മറ്റിക്ക് പിന്തുണയും സഹകരണവും തന്ന എല്ലാ അംഗങ്ങളോടും   കമമറ്റിക്ക്  വേണ്ടി പ്രസിഡന്റ്  ജോബി കോശി നന്ദി അറിയിച്ചു .ഈ പരിപാടി വൻവിജയമാക്കുവാൻ എല്ലാ അംഗങ്ങളുടെയും സഹകരണം
 
പ്രതീക്ഷിക്കുന്നതായും,എല്ലാവരെയും  പരിപാടിയിലേക്ക് സ്വാഗതം
ചെയ്യുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .കൂടുതൽ വിവരങ്ങൾക് ജോബി
കോശി-07525924366
അനീഷ് സ്കറിയ -07804746684 ,
ലോജി സക്കറിയാസ് -07525328166 ബന്ധപ്പെടേണ്ടതാണ് .
 
വിലാസം :
Weoley Castle Working Mens Club,
158 Barnes Hill,
Birmingham B29 5TY