Latest News

പുലികളിയുമായി കേറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിഷൻ ( KMWA )ന്‍റെ ഓണാഘോഷ വരുന്ന ശനിയാഴ്ച

2017-09-08 02:21:17am | ടോം ജോസ് തടിയംപാട് ,
കെറ്ററിംഗിലെ മുഴവന്‍ മലയാളികളുടെയും  സംഘടനയായ  കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍   അസോസിഷൻ ( KMWA )ന്‍റെ   ഓണാഘോഷപരിപാടികള്‍  ഈ   വരുന്ന  ശനിയാഴ്ച   10.30  നു കെറ്ററിംഗിലെ KGH സോഷ്യൽ ക്ലബില്‍ വച്ച് നടക്കും.   പുലികളി ,ചെണ്ടമേളം, സ്കിറ്റ്കള്‍ ,മുതലായ വിവധതരം  കലാപരിപാടികളാണ്   അണിയറയില്‍ തയ്യാറായികൊണ്ടിരിക്കുതെന്ന്  സഘടനക്ക് നേത്രുതം കൊടുക്കുന്ന സോബിന്‍ ജോണ്‍ ,ജോര്‍ജ് ജോസഫ്‌ ,മര്‍ഫി ജോര്‍ജ് , എന്നിവര്‍  പറഞ്ഞു     ,
 
കൂടാതെ കുട്ടികളുടെയും വലിയവരുടെയും ഒട്ടേറെ  കലപരിപാടികള്‍ അണിയറയില്‍ തയാറായികൊണ്ടിരിക്കുന്നു. ഗംഭീര ഓണസദ്ധൃയാണ്  KMWA ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത് . ശനിയച്ച രാവിലെ   യുക്മ ദേശിയ പ്രസിഡണ്ട്‌  മാമന്‍ ഫിലിപ്പും കെറ്ററിംങ്ങ് മേയറും കൂടി നിലവിളക്കിനു  തിരികൊളുതുന്നതോടുകൂടി  പരിപാടികള്‍ക്ക് തുടക്കമാകും.  വിപുലമായ പാര്‍ക്കിംഗ് സൗകരിവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്     KMWA യുടെ ഈ വര്‍ഷത്തെ ഓണം ഒരു പുതിയ അനുഭാവമായിരിക്കുമെന്നതില്‍ സംശമില്ല. കെറ്ററിങ്ങിലെ മുഴുവന്‍ മലയാളികളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു .