Latest News

സെപ്റ്റംബർ 10 ന് കാർഡിഫിൽ സിഎംഎ യുടെ ഓണാഘോഷം സിനിമ നടൻ ശങ്കറും ഒത്ത് വളരെ വിപുലമായി ആഘോഷിക്കുന്നു

2017-09-08 02:25:23am | ബെന്നി അഗസ്റ്റിൻ
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയുംനിറവോടെയുള്ള ഒരോണം ആഘോഷിക്കുവാൻ കാർഡിഫ് മലയാളി അസോസിയേഷൻ വിപുലമായ പരിപാടികളോടെ  തയ്യാറെടുക്കുന്നുഓണം എന്ന് കേൾക്കുംമ്പോൾ ഒരു പ്രത്യേക അനുഭൂതി ഉളവാക്കുന്ന എന്തോ ഒരു മാസ്മരികശക്തി അതിൽഒളിഞ്ഞുകിടക്കുന്നു അനുഭൂതിയിൽ പുളകം കൊള്ളുവാൻ  ഓരോ മലയാളിയോടപ്പം  കാർഡിഫ് മലയാളിഅസോസിയേഷനിലെ അംഗങ്ങളും കൊതിക്കുന്നു.ഭൂമിദേവിയുട കരസ്പർശത്താൽ ഉളവായ സൂശനിലയിൽസത്യത്തിന്റെയുംസസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടുക്കളയിൽ  പാകംചെയ്ത ഒരായിരം ഓണാശംസകൾ പരസ്പരം നേരുവാൻഅംഗങ്ങൾ  കൊതിക്കുന്നു.
വളരെ വിപുലമായ രീതിയിൽ ഓണം ആഘോഷിക്കാൻ കാർഡിഫ് മലയാളി അസോസിയേഷൻ ഒരുങ്ങുകയാണ് വരുന്നഞായറാഴച്ചയിലെ ഓണാഘോഷത്തിന് മാറ്റു കൂട്ടുന്നതിനായി  എൺപതുകളുടെ തുടക്കത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെമലയാളി മനസ്സിനെ കീഴടക്കിയ സിനിമ നടൻ ശ്രീ ശങ്കർ കാർഡിഫ്  മലയാളി അസോസിയേഷൻ അംഗങ്ങളോടുത്തു ഓണംഉണ്ണുന്നതും അംഗങ്ങളോടുത്തു സൗഹൃദം പങ്കിടുന്നതുമായിരിക്കും. .  കാർഡിഫിലെ  ഹീത്ത് സോഷ്യൽ ക്ലബ്ബിൽ വച്ചു  ആരാവിലെ11 മണി മുതലാണ് ഘോഷങ്ങൾ നടക്കുകഓണസദ്യമാവേലിവരവേൽപ്‌, ഉത്ഘാടനച്ചടങ്ങുജിസിഎസ്സി ലെവൽപരീക്ഷകളിൽ വിജയിച്ചവരേ  അഭിനന്ദിക്കൽവിപുലമായ കലാസാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധിആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.
 ആഘോഷത്തിൻറെ വർണ്ണ പ്രഭയിൽ ആശംസനിറഞ്ഞമനസ്സോടെ എല്ലാവരുംഒന്നിച്ച് സന്തോഷത്തിൻറെ ഉ൱ഞ്ഞാലാടാൻ ഏറെആവേശതോടെ പ്രസിഡന്റ് ശ്രീസുജിത് തോമസും സെക്രട്ടറി ശ്രീ സോബൻ ജോർജും എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായിഅറിയിച്ചിട്ടുണ്ട്.
 
ലോകത്തിലെ എല്ലാ മലയാളികൾക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ എന്ന് ആശംസിക്കുന്നതായി സി എം കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
 
ഹീത്ത് സോഷ്യൽ ക്ലബ്ബിന്റെ അഡ്രസ്:
Heath Social Club,  University Hospital of Wales, Heath Park Way, Cardiff CF14 4XW