Latest News

മലയാളി അസോസിയേഷൻ ഓഫ് കേറ്ററിങ് (മാക് ) ഉല്കഘാടനവും ഓണക്കോഷപരിപാടികളും പ്രശസ്‌ത്ര സിനിമ താരം ശങ്കർ നിർവഹിക്കുന്നു

2017-09-09 03:05:54am |

ഒരു മഹത്തായ മാറ്റത്തിനു തുടക്കം കുറിച്ച് കൊണ്ട് കേറ്ററിംഗ് ലെയുംപരിസര പ്രേദേശങ്ങളിലെയും മലയാളികളെ ഇരുമുച്ചു ചേർത്തു രൂപം കൊണ്ട മലയാളി അസോസിയേഷൻ ഓഫ് കേറ്ററിംഗ് MAK ഉൽഘാടനവും ഓണാഘോഷവും ഈ വരുന്ന സെപ്തംബര് 16 നു രാവിലെ 10 :30  നു കെറ്ററിംഗ്‌ ജനറൽ ഹോസ്പിറ്റൽ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടത്തപെടുന്നതാണ് എൺപതുകളിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിനെ കീഴടക്കിയ സിനിമാതാരം ശങ്കർ ഉൽഘാടനം നിർവഹിക്കുന്നു.  തുടർന്ന് നടക്കുന്ന ഓണാഘോഷ പരിപാടികളിൽ കെറ്ററിംഗ്‌ മേയർ, കൗൺസിലർ സ്കോട്ട് എഡേർഡ്‌ , ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടെഷൻ സെക്രട്ടറി സൈമി ജോർജ് ( KCWA പ്രസിഡന്റ് ) എന്നിവർ വിശിഷ്ട അതിഥികളായിരിക്കും.

GCSE  പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനുള്ള അനുമോദനവും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഒപ്പം ഫാഷൻ SHOW (Ramp Walking ) മോഹിനിയാട്ടം ,വള്ളംകളിതുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.വിഭവ സമൃദ്ധമായ ഓണസദ്യയും സംഘാടകർ ക്രെമീകരിച്ചിട്ടുണ്ട്. അന്നേദിവസം ചുമതലയേൽക്കുന്ന MAK  ന്റെ സാരഥികളെ പരിചയപ്പെടുത്തുന്നു. എല്ലാവരെയും ഈയൊരു സുദിനത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.