Latest News

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റന്റെ ഓണാഘോഷം "പൊന്നോണം 2017 "

2017-09-09 03:10:24am |
നോർത്ത് വെസ്റ്റ് റീജിയനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റന്റെ ഓണാഘോഷം  ശനിയാഴ്ച (9/8/17) പ്രസറ്റണിൽ നടക്കും. "പൊന്നോണം 2017 " എന്ന് പേരിട്ടിരിക്കുന്ന  പ്രസ്തുത അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ നാളെ രാവിലെ 11 മണി മുതൽ പ്രസ്റ്റണിലെ ലോംങ്ങ്റിഡ്ജ് സിവിക് ഹാളിലായിരിക്കും നടക്കുന്നത്.
രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ ഇൻഡോർ മത്സരങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയായിരിക്കും.
 
ഭക്ഷണശേഷം നടക്കുന്ന സമ്മേളനത്തിൽ മാവേലി തമ്പുരാന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം നല്കും. തുടർന്ന് കലാ പരിപാടികൾ ആരംഭിക്കും. തിരുവാതിര,  കുട്ടികളുടെ ബോളിവുഡ്, ക്ലാസിക്കൽ നൃത്തങ്ങൾ, വള്ളംകളി, കോൽകളി തുടങ്ങി വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.
എവരേയും എഫ്.ഒ.പിയുടെ ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി കോഡിനേറ്റർ ജോജി ജേക്കബും, പ്രോഗ്രാo കോഡിനേറ്റർ ബിജു മൈക്കിളും സ്വാഗതം ചെയ്യുന്നു.
 
കൂടുതൽ വിവരങ്ങൾക്ക്:-
ജോജി ജേക്കബ് - O7446992017
 
ഓണാഘോഷം നടക്കുന്ന വേദിയുടെ വിലാസം:-
LONGRIDGE CIVIC HALL,
1 CALLDER AVE,
LONGRIDGE,
PRESTON,
PR3 3HJ.