Latest News

നൃത്ത, നാട്യനടനങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് കാണികളെ അമ്പരപ്പിച്ച് കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണമാഘോഷിച്ചു

2017-09-12 06:46:24am | ടോം ജോസ് തടിയംപാട്

കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (KMWA) ന്റെ ഓണാഘോഷപരിപാടികളില്‍ കാണികള്‍ കളം നിറഞ്ഞാടി. കുട്ടികളും വലിയവരും അവതരിപ്പിച്ച കലാപരിപാടികള്‍ KMWA സംഘടനാശേഷിയും നേതൃപാടവവും വിളിച്ചറിയിക്കുന്നതായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 11 മണിക്ക് കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ തുടക്കം കുറിച്ച ഓണാഘോഷ പരിപാടികള്‍ വൈകുന്നേരം വരെ തുടര്‍ന്നു.

യുക്മ ദേശിയ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ( KMWA )ന്റെ കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം നിലവിളക്കില്‍ തിരിതെളിച്ചതോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി

രുചികരമായ ഓണസദ്യ എല്ലാവരും നന്നായി ആസ്വദിച്ചു. KMWA പ്രസിഡന്റ് സോബിന്‍ ജോണ്‍, സെക്രെട്ടറി ജോര്‍ജ് ജോണ്‍, ട്രഷറര്‍ ഷിന്‍സന്‍ ലുകോസ്, ജോയ മര്‍ഫി, ആഷ ഷിന്‍സന്‍ പി.ആര്‍.ഒ , മര്‍ഫി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

പരിപാടികള്‍ നല്ലനിലയില്‍ വിജയിപ്പിച്ചതിന് കെറ്ററിംഗിലെ മുഴുവന്‍ മലയാളികളോടും പ്രസിഡന്റ് സോബിന്‍ ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. കെറ്ററിംഗിലെ മുഴുവന്‍ മലയാളികളും KMWAക്ക് ഒപ്പമാണെന്ന് അടിവരയിട്ടു തെളിയിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ .