Latest News

ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ നവ നേതൃത്വം .. ബിജു മാത്യു പ്രസിഡന്റ്, ട്രീസ മാത്യു സെക്രട്ടറി

2017-03-20 08:19:48am | സജിൻ രവീന്ദ്രൻ
2005ല്‍ സ്ഥാപിതമായി,  കല സാംസ്കാരിക സാമൂഹ്യ മേഖലകളില്‍   മികച്ച   പ്രവര്ത്തനം   കാഴ്ചവെക്കുന്ന   സംഘടന ആണ്‍ ഷെഫീല്‍ഡ്   കേരള   കള്‍ച്ചറല്‍   അസ്സോസിയേഷന്‍ (SKCA).   18.03.2017-ന്‍   Shirecliffe Community Center- ല്‍   വെച്ച്   നടന്ന വാര്‍ഷിക   പൊതുയോഗത്തില്‍   വെച്ച്   വരണാധികാരി   ശ്രീ. സന്തോഷ്   ജോര്ജിന്റെ   മേല്‍നോട്ടത്തില്‍   നടന്ന തെരഞ്ഞെടുപ്പില്‍    2017-2018  വര്‍ഷത്തേക്കുള്ള   കമ്മറ്റിയെ   ഐക്യഖണ്ഡേന  തിരഞ്ഞെടുത്തു.
പ്രസിഡന്റ് - ബിജു മാത്യു
വൈസ് പ്രസിഡന്റ് - സജിന്‍   രവീന്ദ്രന്
സെക്രെട്ടറി - ട്രീസ മാത്യു
ജോയിന്റ് സെക്രട്ടറി - ഷിബു സേവ്യര്
ട്രെഷറര്‍ - ബിബിന്‍ ജോസ്
കമ്മറ്റി അംഗങ്ങള്‍ - അബ്രഹാം ജോര്‍ജ്ജ്,  ബിനോയ് തോമസ്,  കിരണ്‍ സോളമന്,  ബിജോയ്ആന്‍ഡ്രൂസ്,   വര്ഗീസ് ഡാനിയേല്,   ഷിബു ജോര്ജ്
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ പ്രസിഡന്റ്  ബിജു മാത്യു പൊതുയോഗത്തെഅഭിസംബോധനചെയ്ത് സംസാരിച്ചു.
 
ഈ  പൊതുയോഗത്തില്‍   മുന്‍വര്‍ഷത്തെ  പ്രവര്ത്തന  റിപ്പോര്‍ട്ടും  കണക്കുകളും അവതരിപ്പിക്കുകയും  ഭരണഘടന ഭേദഗതികള്‍   നടപ്പിലാക്കുകയും   ചെയ്തു.ഇതിനെ  തുടര്ന്ന് SKCA അംഗങ്ങള്‍  ഒരുക്കിയ  ഗാനമേള  നടന്നു. മുന്‍ പ്രസിഡന്റ്    ജിം തൊടുക   എല്ലാവര്‍ക്കും   നന്ദി   രേഖപ്പെടുത്തി.