Latest News

മലയാളി അസ്സിസിയേഷൻ ഓഫ് കെറ്ററിംഗ്‌(MAK )ന്റെ ഉൽഘാടനവും ട്യൂൺ ഓഫ് ആർട്സ് UK യുടെ തിരുവോണപൂത്താലം എന്ന പരിപാടിയും പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു

2017-09-24 03:58:29am |

കെറ്ററിംഗ്‌ ന്റെ അഭിമാനമായി ഉയർന്നു വന്നിരിക്കുന്ന മാക് എന്ന മലയാളി അസ്സിസിയേഷൻ ന്റെ ഔപചാരികമായ ഉൽഘാടനം പ്രശസ്ത സിനിമ താരം ശങ്കർ നിർവഹിച്ചു .ഈ കഴിഞ്ഞ സെപ്തംബര്പതിനാറാം തീയതി നടന്ന ഈ ചടങ്ങിൽ കെറ്ററിംഗ്‌ ന്റെ ബഹുമാനപ്പെട്ട മേയർ കൗൺസിലോർ സ്കോട്ട് എഡ്‌വേഡ്സ് ട്യൂൺ ഇഫ് ആർട്സ് നയിച്ച ഓണപരിപാടികൾ ഉൽഘാടനം ചെയ്തു.

ചെണ്ടമേളവും താലപ്പൊലിയുമായി ആനയിച്ച അതിഥികളെ വിസ്മയിപ്പിക്കാൻ ഓണത്തിന്റെ തനതു കലാരൂപങ്ങൾ ഒരുക്കി കേറ്ററിംഗ്‌ലെ കലാകാരന്മാരും കലാകാരികളും ഒരുങ്ങി . സാംസ്‌കാരികസമ്മേളനത്തിന് ശേഷം മെറിൻ മെൻറ്സ് ന്റെ നേതൃത്വത്തിൽ  12
സുന്ദരികൾ അവതരിപ്പിച്ച തിരുവാതിരകളി നയനമനോഹരം ആയ്യിരുന്നു .പിന്നീട് നടന്നത് കാണികളെ വിസ്മയത്തിലാറാടിച്ച കലാരൂപങ്ങൾ ആയ്യിരുന്നു.ജിഷ സത്യൻ അവതരിപ്പിച്ച ക്ലാസിക്കൽഡാൻസ് ,ജിസ് ടോണി ഒരുക്കിയ ഫാഷൻ ഷോ ആൻഡ് റാമ്പ് വോക്കിങ് ,ജിബി സുജിത് ന്റെ ശിക്ഷണത്തിൽ കൊച്ചുകുട്ടികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്സ്‌ എന്നിവ അവയിൽ ചിലതു മാത്രംആണ്.

GCSE ക്ക് ഉന്നത വിജയം നേടിയ പ്രണവ് സുധീഷ് നെയും A ലെവൽ  ഉന്നതവിജയം നേടിയ ജെറ്റോ ടോമി യെയും സ്പെഷ്യൽ അചീവമെന്റ് അവാർഡ് നേടിയ മെറിൻ മെൻറ്സ് നെയും പുരസ്‌ക്കാരങ്ങൾനൽകി ആദരിച്ചു .തുടര്ന്നു നടന്ന Raffle Draw യിൽ ഒന്നാം സമ്മാനമായ    Challenge ബൈക്ക് നു       അര്ഹനായത് ഷൈജു ഫിലിപ്പ് ആണ് .രണ്ടാം സമ്മാനമായ Kenwood ടോസ്റ്റർ നുഅർഹനായത് Northamptonനിൽ നിന്നുള്ള അജേഷ് ആണ്.സ്‌പൈസി നെസ്റ്റ് കെറ്ററിംഗ്‌ ഒരുക്കിയ രുചികരമായ ഓണസദ്യയ്‌യ എല്കാവരുടെയും പ്രശംസ പിടിച്ചു പറ്റി.

പരിപാടികൾ തീരുന്ന വരെ ആസ്വദിച്ച സിനിമ താരം ശങ്കറും മേയർഉം മറ്റു അതിഥികളും എല്ലാ കലാകാരന്മാരെയും അന്യമോദിക്കുകയും പരിപാടികൾ ഉയർന്ന നിലവാരം പുലർത്തിയവ ആയിരുന്നുഎന്ന് അറിയിക്കുകയും ചെയ്തു.ഒരിക്കലും മറക്കാനാവാത്ത ഓണം ഓർമകൾ മനസ്സിൽ സൂക്ഷിച്ചു വച്ച് ആറരയോടെ പരിപാടികൾ സമാപിച്ചു.