Latest News

2017-ഷെഫീൽഡ് ഓള്‍ യൂറോപ് വോളിബോള്‍ ടൂര്ണമെന്റ്ന വംബര്‍-4ന്

2017-10-03 01:49:29am |

ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോൾ  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന  രണ്ടാമത്ഓൾ യൂറോപ് ഇൻഡോർവോളീബോൾ ടൂർണമെന്റ് നവംബര്‍ മാസം 4-)o തീയതി ശനിയാഴ്ച ഷെഫീൽഡ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ്  സ്പോർട്സിൽ (EIS) വച്ച് നടത്തപ്പെടുന്നു. ഇത്തവണ യുകെയിലെ ടീമുകളെ കൂടാതെ, യൂറോപ്പിലെ പ്രമുഖ ടീമുകളെപങ്കെടുപ്പിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ നടത്തുന്ന ഓള്‍ യൂറോപ് ഇൻഡോർവോളീബോൾടൂർണമെന്റ്നിങ്ങളെ കാത്തിരിക്കുന്നു

മലയാളിയുടെ നിത്യജീവിതത്തിന്റെഭാഗമായിരുന്നവോളിബോൾ മത്സരങ്ങൾ യുകെയിലുള്ള പഴയ തലമുറയ്ക്ക്ഒരുഉണർവും, പുതിയ  തലമുറയ്ക്ക്  ആവേശവുമായി  മാറ്റുന്നതിനും,  ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോൾ ക്ലബ് സംഘടിപ്പിക്കുന്ന  ഈ കായിക മേളതീർച്ചയായും  കാരണമാകും.യുകെയിലെ  പ്രമുഖ  ടീമുകളെ  കൂടാതെ സ്വിറ്റ്സർലാന്റ്, വിയന്ന,അയര്‍ലന്‍ഡ്, എന്നീ യൂറോപ്പിൽ നിന്നും ഉള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നു

രാവിലെ   ഒൻപതു  മണിക്ക് തുടങ്ങുന്ന  മത്സരത്തിൽ  ഒന്നാം സ്ഥാനം നേടുന്ന  ടീമിന്ക്യാഷ് അവാർഡും  ജോസ്കോ കോട്ടയം നൽകുന്ന ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ക്യാഷ് അവാർഡുംട്രോഫിയുംഏറ്റവും നല്ലകളിക്കാരനുവ്യക്തിഗതസമ്മാനവുംനൽകുന്നതായിരിക്കും

കളിക്കളം ഉണരുകയായ്... വെടിയുണ്ടകൾ പോലെ ഓരോ സ്മാഷും പായുമ്പോൾ... ആവേശം രക്തധമനികളില്‍ ആളികത്തുമ്പോൾ... പോർക്കളത്തിനു ഉണർവേകാൻ നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുമല്ലോ…

ഈ വർഷം  ഷെഫീൽഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന വോളിബോൾ ടൂർണമെന്റ്,ഷെഫീൽഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ  ചാരിറ്റിക്കു വേണ്ടിഫണ്ട്  സ്വരൂപിക്കുന്നതിനുള്ള  ചാരിറ്റി ഇവന്റ്ആയി നടത്തുവാനാണ്   തീരുമാനിച്ചിരിക്കുന്നത്...........പ്രവേശനം തികച്ചും സൗജന്യം....... ഫ്രീ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.
കൊതിയൂറും വിഭവങ്ങൾ മിതമായ വിലയോടെ നിങ്ങളെ കാത്തിരിക്കുന്നു....

ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സിന്റെ  വോളിബോള്‍ ടൂര്‍ണമെന്‍റ് എന്ന ഈ ചാരിറ്റി ഇവന്റ്ഒരു വൻ വിജയമാക്കി തീർക്കുന്നതിനായി എല്ലാ കായിക പ്രേമികളെയും ഷെഫീൽഡ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പോർട്സ് സെന്ററിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.


ഷെഫീൽഡ്‌ സ്‌ട്രൈക്കേഴ്‌സ്
വോളീബോൾ ക്ലബ്ബ്.